| Saturday, 1st December 2012, 12:06 pm

സൈനയും മേരി കോമും ഇലക്ഷന്‍ കമ്മീഷന്‍ ഐക്കണുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ മേരി കോമും സൈന നെഹ്‌വാളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ താരങ്ങളാകും.[]

വോട്ടെടുപ്പില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനായി നടപ്പിലാക്കുന്ന പ്രചാരണ പരിപാടികളില്‍ ഇനി ഇരുവരും ദേശീയ ഐക്കണുകളായി അണിനിരക്കും.

താരതമ്യേന  ഗുജറാത്തില്‍ വോട്ട് ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. സൈന നെഹ്‌വാള്‍ ഇപ്പോള്‍ തന്നെ ആന്ധ്ര സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ ഐക്കണ്‍ താരമാണ്.

മുന്‍ രാഷ്ട്രപതി എ.പി ജെ അബ്ദുല്‍കലാം, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണി എന്നിവര്‍ നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണുകളാണ്.

സൈനയും മേരി കോമും ഐക്കണുകളായി വരുന്നതോടെ അടുത്ത് നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരെ കൂടുതലായി വോട്ടിങ്ങില്‍ പങ്കെടുപ്പിക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൂട്ടല്‍.

Latest Stories

We use cookies to give you the best possible experience. Learn more