| Thursday, 18th June 2026, 2:38 pm

21 വർഷത്തെ എന്റെ സിനിമ ജീവിതത്തിൽ ഞാൻ കടപ്പെട്ടിരിക്കുന്നത് ആ രണ്ട് വ്യക്തികളോട്: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് ചെയ്‌ത ക്യാരക്ടർ റോളുകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി ആയി മാറിയ നടൻ ആണ് സൈജു കുറിപ്പ്. ഇരുപത്തിയൊന്നു വർഷത്തെ സിനിമ ജീവിതത്തിന്റെ ഇടയിൽ ഈ വർഷം പുറത്തിറങ്ങിയ ഭരതനാട്യം 2 മോഹിനിയാട്ടത്തിലൂടെ തന്റെ കരിയറിലെ ആദ്യ ബ്ലോക്ക്ബസ്റ്റർ നേടിയിരിക്കുകയാണ് നടൻ.

ഈ നീണ്ട വർഷത്തിനിടയിൽ തിരിഞ്ഞു നോക്കുമ്പോൾ താൻ സിനിമയിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഗായകൻ എം.ജി ശ്രീകുമാറിനോടും സംവിധായകൻ ഹരിഹരനോടും ആണെന്ന് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സൈജു കുറുപ്പ് പറഞ്ഞു .

സൈജു കുറുപ്പ് Photo: Screen Grab/ Youtube

‘സിനിമയിൽ ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് എന്നെ സിനിമയിലേക്ക് കൊണ്ടുവന്ന എം.ജി.ശ്രീകുമാർ സാറിനോടും എന്നെ ആദ്യ നായകൻ ആക്കി സിനിമ ചെയ്‌ത ഹരിഹരൻ സാറിനോടും ആണ് . എന്നെ ഒരു സീനിൽ പോലും അഭിനയിപ്പിച്ച ഡയറക്ടർറോടും , പ്രൊഡ്യൂസർസിനോടും റൈറ്റേർസിനോടും നടിനടന്മാരോടും എല്ലാം എനിക്ക് കടപ്പാടുണ്ട് കാരണം ആ സിനിമകൾ ഒന്നും ഇല്ലായിരുന്നെങ്കിൽ എന്റെ അഭിനയം എനിക്ക് പോളിഷ് ചെയ്യാൻ സാധിക്കില്ലായിരുന്നു’

ഭരതനാട്യം 2 മോഹിനിയാട്ടത്തിൽ സഹനിർമാതാവ് തോമസ് തിരുവല്ലയും സംവിധായകൻ കൃഷ്ണദാസ് മുരളിയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും നടൻ പറഞ്ഞു.

‘എന്റെയും തോമസ് ഏട്ടന്റെയും കരിയറിലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആണ് മോഹിനിയാട്ടം, അദ്ദേഹം വളരെ ട്രാൻസ്പരന്റായി എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഒരു വ്യക്തിയുമാണ് , അതുകൊണ്ടാണ് ഞാനും കൂടി പാർട്ണർ ആയിക്കോട്ടെ എന്ന് ചോദിച്ചത്. പിന്നെ കൃഷ്ണദാസ്, അങ്ങനെ ഒരാളെ ഇൻഡസ്ട്രിയിൽ കൊണ്ടുവന്നതിൽ എനിക്ക് അഭിമാനം ആണ് . ഭരതനാട്യത്തിന് മുൻപ് അവൻ ഒരു ഫാൻ്റസി പടവുമായി എന്നെ സമീപ്പിച്ചെങ്കിലും അന്ന് അത് ചെയ്തില്ലായിരുന്നു അതുകൊണ്ട് ഭാരതനാട്യത്തിന്റെ കഥയും ആയി അവൻ എന്നെ അപ്പ്രോച്ച് ചെയ്തില്ലായിരുന്നു, പിന്നെ അത് കറങ്ങിതിരിഞ്ഞു എന്റെ അടുത്തേക്ക് തന്നെ എത്തുകയായിരുന്നു’- സൈജു കുറുപ്പ് പറഞ്ഞു

സൈജു കുറുപ്പ് Photo: Screen Grab/ X

Content Highlight: Saiju Kuruppu talks about his cinema carrer

We use cookies to give you the best possible experience. Learn more