മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. ഹരിഹരന്റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് സൈജു സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്. ആദ്യ സിനിമക്ക് ശേഷം നായകനായും സഹനടനായും ഹാസ്യ വേഷത്തിലുമെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വമ്പന്‍ ഹൈപ്പിലെത്തിയ എമ്പുരാന്റെ കൂടെ തിയേറ്ററുകളില്‍ റിലീസായ സൈജു കുറുപ്പ് ചിത്രമാണ് അഭിലാഷം.എമ്പുരാന്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ചപ്പോള്‍ അഭിലാഷത്തെ പലരും അറിയാതെ പോയി. സിനിമ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒ.ടി.ടിയിലേക്ക് എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.
ഇപ്പോള്‍ അഭിലാഷത്തിലെ ഗാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്. അഭിലാഷത്തിലെ ഒരോ പാട്ടുകളും വണ്‍ മില്യണ്‍ വ്യൂസ് ഉണ്ടെന്നും ‘തട്ടത്തില്‍’ എന്ന പാട്ടിനേക്കാള്‍ തനിക്ക് കൂടുതല്‍ ഇഷ്ടം സിനിമയില്‍ ‘ഖല്‍ബിനകം’ എന്ന പാട്ടാണെന്നും അദ്ദേഹം പറയുന്നു. ആ പാട്ട് താന്‍ ഒരുപാട് തവണ കേട്ടുവെന്നും അഭിലാഷത്തിന്റെ ആല്‍ബം വലിയൊരു ഹിറ്റായി മാറിയെന്നും സൈജു കുറുപ്പ് കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഭിലാഷത്തിലെ ഒരോ പാട്ടുകള്‍ക്കും മിനിമം വണ്‍ മില്യണെങ്കിലും വ്യൂസ് വന്നിട്ടുണ്ട്. സിനിമയില്‍ ‘ഖല്‍ബിനകം’ എന്നൊരു പാട്ടുണ്ട്, അതാണ് എന്റെ പേര്‍സണല്‍ ഫേവറിറ്റ്. ‘തട്ടത്തില്‍’ എന്ന പാട്ടിനേക്കാളും എനിക്ക് കുറച്ചുകൂടെ ഇഷ്ടം ഈ പാട്ടാണ്. ഈ പാട്ട് എനിക്ക് തോന്നുന്നു, ഞാന്‍ തന്നെ ഒരു ആയിരം രണ്ടായിരം പ്രാവിശ്യം യുട്യൂബില്‍ കണ്ടുകാണും. അതിനും 15, 14 ലക്ഷം വ്യൂസ് ഉണ്ടെന്ന് തോന്നുന്നു. ആ ആല്‍ബം മൊത്തം വലിയൊരു ഹിറ്റായി,’ സൈജു കുറുപ്പ് പറയുന്നു.
Content Highlight: Saiju Kurup talks about the songs in the movie Abhilasham