മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് സൈജു കുറുപ്പ്. അറയ്ക്കൽ അബു എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ക്യാരക്ടർ റോളിലുടെ മലയാള സിനിമയിൽ സജീവമായ താരം പിന്നീട് നടനായും നിർമാതാവായും ഇന്ന് മലയാള സിനിമയിൽ സജീവമാണ്.
സൈജു കുറുപ്പ്, Photo: IMDb
ഇപ്പോഴിതാ തന്റെ ജീവിതത്തിന് ഒരു മാറ്റം ഉണ്ടായത് വിവാഹ ശേഷമാണെന്ന് പറയുകയാണ് താരം. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജീവിതത്തിൽ ക്യാരക്ടർ ചേഞ്ച് ഉണ്ടായത് കല്യാണത്തിന് ശേഷമാണ്. ഇരുപത്തഞ്ചാം വയസിലായിരുന്നു എന്റെയും അനുപമയുടെയും കല്യാണം. അതിനുശേഷം ചെറുതും വലുതുമായ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി.
ഒരുനേരം മാത്രം പല്ലുതേച്ചിരുന്ന ഞാൻ രണ്ടുനേരം പല്ലുതേച്ചുതുടങ്ങിയതു മുതൽക്കുള്ള മാറ്റം ആളുകളെ സന്തോഷിപ്പിക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ പറയുന്നൊരു ശീലം എനിക്കുണ്ടായിരുന്നു. ഇത് നിരീക്ഷിച്ചിട്ട് അനുപമ ഒരുദിവസം എന്നോടു പറഞ്ഞു സൈജു ഇങ്ങനെ ഹിപ്പോക്രാറ്റ് ആവല്ലേയെന്ന്. അതോടെ ആ ശീലം ഞാൻ തിരുത്തി. അപ്രിയസത്യങ്ങൾ പറയില്ലെന്നൊഴിച്ചാൽ ഉള്ളത് ഉള്ളതു പോലെ പറയുന്ന തരത്തിലേക്ക് മാറി.
സൈജു കുറുപ്പ് കുടുംബത്തോടൊപ്പം, Photo: X.com
അനുപമയുടേത് ഒരു പട്ടാള കുടുംബമാണ്. അതിൻ്റേതായ ചിട്ടകളൊക്കെ പിന്തുടർന്നാണ് വളർന്നത്. ഒന്നിച്ചു യാത്ര ചെയ്യുമ്പോൾ സ്ത്രീകൾക്കു വേണ്ടി കാറിന്റെ ഡോർ തുറന്നു കൊടുക്കുക, സ്ത്രീകൾക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കുക അങ്ങനെയുള്ള ശീലങ്ങൾ ഉണ്ടായി. വിവാഹത്തോടെ മനുഷ്യൻ എന്ന നിലയിൽ മെച്ചപ്പെട്ടതായാണ് തോന്നുന്നത്.
അങ്ങനെ നോക്കുമ്പോൾ എൻ്റെ ജീവിതത്തിലൊരു തിരുത്തൽ വാദിയാണ് അനുപമ. എൻ്റെ അഭിനയം അത്ര നന്നല്ലെന്ന് മറ്റാരെക്കാളും മുമ്പേ പറയുന്നതും അനുവാണ്. എന്റേത് ഗംഭീര പെർഫോമൻസ് ആണെന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു ആ തിരുത്ത്. ‘സൈജു ഇതാണ് കരിയർ എങ്കിൽ അഭിനയം അത്ര പോരാ… ആക്ടിങ് കോഴ്‌സ് വല്ലതും എടുക്കണം,’ അങ്ങനെയാണ് അനു അക്കാര്യം അവതരിപ്പിച്ചത്,’ സൈജു കുറുപ്പ് പറഞ്ഞു.
മോഹിനിയാട്ടം, Photo: IMDb
മോഹിനിയാട്ടമാണ് താരത്തിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം സൈജു കുറുപ്പ് നായകനായെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നേടിയത്. ആദ്യ ഭാഗമായ ഭരതനാട്യം വൻ പരാജയമാകുകയും എന്നാൽ രണ്ടാം ഭാഗമായ മോഹിനിയാട്ടം വൻ വിജയം ആകുകയും ചെയ്‌തെന്ന അപൂർവ്വ നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു.
Content Highlight: saiju kurup talk about his wife Anupama