ഓരോ കഥാപാത്രത്തിനും പ്രത്യേക ഫാന്‍ ബേസുള്ള സിനിമാ ഫ്രാഞ്ചൈസിയാണ് ആട്. ആദ്യ ഭാഗം പരാജയപ്പെടുകയും രണ്ടാം ഭാഗം സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തുവെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ ഈ സിനിമയുടെ മൂന്നാം വരവും തിയേറ്ററില്‍ ആഘോഷമായിരുന്നു.
ഓരോ കഥാപാത്രത്തിനും പ്രത്യേക ഇന്‍ട്രോ സോങ്ങും ബി.ജി.എമ്മും ഉള്ള ചിത്രത്തില്‍ ഏറെ ആരാധകരുള്ള ഒരു കഥാപാത്രമാണ് സൈജു കുറുപ്പ് അവതരിപ്പിച്ച അറക്കല്‍ അബു. അതുവരെ സീരിയസ് വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന സൈജു കോമഡിയിലേക്ക് ട്രാക്ക് മാറ്റിയത് ആടിലൂടെയാണ്.
സോഷ്യല്‍ മീഡിയയില്‍ അന്നും ഇന്നും അറയ്ക്കല്‍ അബുവിന് ആരാധകരുണ്ട്.
എന്നാല്‍ ഒടുവില്‍ വന്ന മൂന്നാം ഭാഗത്തില്‍ അറക്കല്‍ അബുവിന് സ്‌കോര്‍ ചെയ്യാന്‍ ഒരുപാട് രംഗങ്ങളില്ലായിരുന്നുവെന്ന വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ മാതൃഭൂമി ദിനപത്രവുമായുള്ള അഭിമുഖത്തില്‍ ആട് 3യിലെ തന്റെ കഥാപാത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് സൈജു കുറുപ്പ്.
‘ആട് 3യില്‍ ഞാന്‍ പടത്തലവന്‍ കോമക്കുറുപ്പായാണ് അഭിനയിച്ചിരിക്കുന്നത്. അഭിനേതാവ് എന്നനിലയില്‍ എനിക്ക് അത്യാവശ്യം സ്‌ക്രീന്‍ സ്‌പേസ് കിട്ടിയെങ്കിലും അറയ്ക്കല്‍ അബുവിന് സ്‌ക്രീന്‍ സ്പേസ് കുറഞ്ഞുപോയോ എന്ന് പല പ്രേക്ഷകരും ചോദിച്ചു. രണ്ട് കാലഘട്ടം കാണിക്കുമ്പോള്‍ അങ്ങനെയല്ലാതെ ചെയ്യാനാവില്ലല്ലോ.
അറയ്ക്കല്‍ അബുവിന് ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. വന്‍സ്വീകാര്യതയാണ്. സിനിമ വിജയമായതില്‍ സന്തോഷം. ആദ്യമായി ഒരു നൂറുകോടി പടത്തില്‍ അഭിനയിക്കാനായി എന്നതും ‘ആട് 3′ തന്ന വലിയ നേട്ടമാണ്,’ സൈജു കുറുപ്പിന്റെ വാക്കുകള്‍.
രണ്ടാം ഭാഗത്തില്‍ സ്‌ക്രീനില്‍ നിറഞ്ഞു നിന്ന അറക്കല്‍ അബുവിന് മൂന്നാം ഭാഗത്തില്‍ സ്‌ക്രീന്‍ ടൈം വളെര കുറവായിരുന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. മികച്ച ഇന്‍ട്രോ ലഭിച്ചെങ്കിലും പിന്നീട് പെര്‍ഫോം ചെയ്യാനോ സ്‌കോര്‍ ചെയ്യാനോയുള്ള വകുപ്പ് അദ്ദേഹത്തില്ലായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു.
മോഹിനിയാട്ടമാണ് താരത്തിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായെത്തുന്ന സിനിമ ഏപ്രില്‍ 10ന് തിയേറ്റുകളിലെത്തും. ചിത്രത്തിന്റേതായി വന്ന ട്രെയ്‌ലര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സൈജു കുറുപ്പിന്റെ കരിയറിലെ 150-ാമത്തെ സിനിമയായെത്തുന്ന മോഹിനിയാട്ടത്തില്‍ ജഗദീഷ്, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, സ്വാതി ദാസ് പ്രഭു, ദിവ്യ നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, സന്തോഷ് ഗുരുവായൂര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
Content Highlight: Saiju Kurup says many people said that Arakkal Abavu got less screen space in Aadu 3