| Saturday, 14th March 2026, 7:29 am

മമ്മൂക്ക ആട് 3യില്‍ ഉണ്ടാകുമോ എന്ന് ചോദ്യം, പ്രേക്ഷകരെ ഞെട്ടിക്കുന്ന ചില കാമിയോ ഉണ്ടെന്ന് സൈജു കുറുപ്പ്

അമര്‍നാഥ് എം.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി പാപ്പനും കൂട്ടരും വീണ്ടും വരികയാണ്. മലയാളസിനിമാ ചരിത്രത്തില്‍ ആദ്യമായി പരാജയപ്പെട്ട സിനിമയുടെ മൂന്നാം ഭാഗം തിയേറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഓരോ കഥാപാത്രത്തിനും പ്രത്യേക ഫാന്‍ ബേസ് ഉള്ള ആട് ഫ്രാഞ്ചൈസി ഇത്തവണ പുതിയ ഴോണറുമായാണ് എത്തുന്നത്.

ആട് ഫ്രാഞ്ചൈസിയില്‍ ഏറ്റവുമധികം ആരാധകരുള്ള കഥാപാത്രങ്ങളിലൊന്നാണ് അറക്കല്‍ അബു. സൈജു കുറുപ്പ് അവതരിപ്പിച്ച അറക്കല്‍ അബുവിന്റെ ഇന്‍ട്രോ സോങ്ങിനടക്കം വലിയ ഫാന്‍ബേസുണ്ട്. അതുവരെ സീരിയസ് കഥാപാത്രങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന സൈജു ട്രാക്ക് മാറ്റിപ്പിടിച്ചത് ആടിലൂടെയായിരുന്നു. ആദ്യത്തെ രണ്ട് ഭാഗങ്ങളിലും സ്‌കോര്‍ ചെയ്തതുപോലെ മൂന്നാം ഭാഗത്തിലും അബു തന്നെ സ്‌കോര്‍ ചെയ്യുമെന്നാണ് കരുതുന്നത്.

ആട് 3യുടെ പ്രൊമോഷന്റെ ഭാഗമായി സൈജു കുറുപ്പ് നല്‍കിയ അഭിമുഖം വൈറലായിരിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ അതിഥിവേഷം ഉണ്ടാകുമെന്ന തരത്തില്‍ ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നെന്നും അത് സത്യമാണോ എന്നുമായിരുന്നു ചോദ്യം. താനും അത്തരം റൂമറുകള്‍ കേട്ടിരുന്നെന്നും അത് സത്യമാണോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നുമാണ് സൈജു കുറുപ്പ് പറഞ്ഞത്.

‘മമ്മൂക്കയുടെ കാമിയോ ഉണ്ടെന്ന് ഞാനും കേട്ടിരുന്നു. പക്ഷേ, അതില്‍ സത്യമില്ല. ഞാന്‍ അഭിനയിച്ച സീനിലൊന്നും അദ്ദേഹത്തിന്റെ പ്രസന്‍സ് ഇല്ലായിരുന്നു. വോയിസ് ഓവര്‍ നല്‍കുന്നുണ്ടെന്ന് കേട്ടു. അതും സത്യമാണോ എന്നറിയില്ല. പിന്നെ ആളുകള്‍ ഞെട്ടുന്ന കാമിയോ ഏതൊക്കെയാണെന്ന് എനിക്കറിയില്ല. ചിലര്‍ ഈ സിനിമയുടെ ഭാഗമാകുന്നുണ്ടെന്ന് മാത്രമേ ഇപ്പോള്‍ പറയാനാകുള്ളൂ,’ സൈജു കുറുപ്പ് പറയുന്നു.

ആട് ഫ്രാഞ്ചൈസിയില്‍ അറക്കല്‍ അബുവല്ലാതെ മറ്റേതെങ്കിലും കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ ആരെ തെരഞ്ഞെടുക്കുമെന്നും അഭിമുഖത്തില്‍ ചോദ്യം ഉയര്‍ന്നിരുന്നു. അറക്കല്‍ അബു തന്നെയാണ് തന്റെ ഫസ്റ്റ് ചോയ്‌സെന്നായിരുന്നു സൈജു കുറുപ്പിന്റെ മറുപടി. മീഡിയ മാന്‍ ബ്രോഡ്കാസ്റ്റിനോട് സംസാരിക്കുകയായിരുന്നു താരം.

‘ആട് ഫ്രാഞ്ചൈസിയിലെ ഏറ്റവും ഗംഭീര കഥാപാത്രം ഷാജി പാപ്പനാണ്. അയാളെ ചുറ്റിപ്പറ്റിയാണ് കഥ മുഴുവന്‍ നടക്കുന്നത്. പിന്നെ ഈ സീരീസില്‍ ഏറ്റവും കിടിലന്‍ ക്യാരക്ടറായിട്ട് എനിക്ക് തോന്നിയത് സാത്താന്‍ സേവ്യറാണ്. ഫസ്റ്റ് പാര്‍ട്ടില്‍ ഏറ്റവും കിടിലന്‍ ഇന്‍ട്രോ സാത്താന്‍ സേവ്യറുടേതാണ്. പിന്നെ ഡ്യൂഡ്, ഇന്ദ്രന്‍സ് ചേട്ടന്‍ ചെയ്ത ശശിയാശാന്‍ അങ്ങനെ എല്ലാ കഥാപാത്രങ്ങളും പൊളിയാണ്. മൂന്നാം ഭാഗത്തിലും അവര്‍ എല്ലാവരെയും ചിരിപ്പിക്കും,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju Kurup about the rumors that Mammootty’s presence in Aadu 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more