| Wednesday, 22nd July 2026, 6:15 pm

സൈജുവാണ് നായകന്‍, ഗ്രൂപ്പ് കളിയാണെന്നും പറഞ്ഞു; മരിച്ചു കഴിഞ്ഞ ശേഷമുള്ള സീനുകള്‍ അത്ര എളുപ്പമായിരുന്നില്ല : സുരാജ് വെഞ്ഞാറമൂട്

ആര്യ.പി

ഭരതനാട്യം 2 മോഹിനിയാട്ടം എന്ന സിനിമയിലെ തന്റെ സ്‌ക്രീന്‍ സ്‌പേസിനെ കുറിച്ചും ആ കഥാപാത്രം ചെയ്യാന്‍ തയ്യാറായത് എന്തുകൊണ്ടാണെന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്.

കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസ് ഉള്ള ഒരു കഥാപാത്രമാണെങ്കിലും ആ കഥാപാത്രം ആ സിനിമയില്‍ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നാണ് താന്‍ നോക്കിയതെന്നും സുരാജ് പറഞ്ഞു. കഥാപാത്രം ഇഷ്ടപ്പെട്ടാല്‍ സിനിമയുടെ വലിപ്പമോ വേഷത്തിന്റെ ചെറുപ്പമോ താന്‍ നോക്കാറില്ലെന്നും സുരാജ് പറയുന്നു.

സൈജുവാണ് നായകനെന്നും ഒരു ഗ്രൂപ്പ് കളിയാണെന്നും പറഞ്ഞപ്പോള്‍ ആദ്യം കഥ പറയൂ എന്നായിരുന്നു താന്‍ കൃഷ്ണദാസ് മുരളിയോട് പറഞ്ഞതെന്നും സുരാജ് പറയുന്നു.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചാക്കോച്ചന്‍ നായകനാകുന്ന ചിത്രത്തില്‍ ഇ

തുപോലെ ഒരു മികച്ച വേഷമാണ് താന്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും സുരാജ് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ ഇത്തരം വേഷങ്ങള്‍ എനിക്ക് ഇഷ്ടമാണ്. ചെറിയ വേഷമായാലും എന്റെ വേഷം എങ്ങനെയുണ്ടാകും എന്ന് നോക്കും. ആ സിനിമയില്‍ അത് എത്രത്തോളം വരുന്നു എന്നതൊക്കെ പ്രധാനപ്പെട്ടതാണ്.

ചെറിയ വേഷം, വലിയ വേഷം അങ്ങനെയുള്ള വേര്‍തിരിവൊന്നുമില്ല. എനിക്ക് കഥാപാത്രം ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍, ആ സിനിമ ടോട്ടലി ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അത് ചെയ്യും. ഇപ്പോള്‍ ഞാന്‍ അതുപോലെ ഒരു കിടിലം ക്യാരക്ടര്‍ ചെയ്യാന്‍ പോകുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ പ്രൊഡ്യൂസ് ചെയ്ത് ചാക്കോച്ചന്‍ നായകനാകുന്ന മൂവിയില്‍.

അടിസ്ഥാനപരമായി വെറുതെ ഇരിക്കാന്‍ എനിക്ക് ഇഷ്ടമല്ല. മോഹിനിയാട്ടത്തിലെ ഈ ക്യാരക്ടര്‍ എന്നെ എക്‌സൈറ്റഡ് ആക്കി. പിന്നെ അതിന്റെ കോര്‍ പരിപാടിയും അത് തന്നെ അല്ലേ?

ചേട്ടാ ഏഴെട്ട് ദിവസമേ ഉള്ളൂ, സൈജുവാണ്. ഹീറോ. ഒരു ഗ്രൂപ്പ് കളിയാണ്. ചേട്ടനും കൂടെ വരണം എന്ന് പറഞ്ഞു. കഥ പറയൂ എന്നായി ഞാന്‍. കഥ പറഞ്ഞപ്പോള്‍ സൂപ്പര്‍ ഐഡിയ. ഹിറ്റ് ഐഡിയയാണെന്ന് തോന്നി.

ഡാര്‍ക്ക് ഹ്യൂമര്‍ എന്ന് പറയുന്നത് ഇപ്പോള്‍ ട്രെന്‍ഡ് ആയികൊണ്ടിരിക്കുകയാണ്. അത് ജനങ്ങള്‍ സ്വീകരിച്ചു തുടങ്ങി. ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തില്‍ ഇപ്പോള്‍ ഒടുവില്‍ വന്നത് മോഹിനിയാട്ടമാണ്. അത് ഗംഭീരമായിട്ട് തിരക്കഥ എഴുതി നന്നായിട്ട് തന്നെ സംവിധായകന്‍ അത് എടുത്തു.

മോഹിനിയാട്ടം കണ്ട് മമ്മൂക്ക വിളിച്ചിട്ട് നീ മരിച്ചഭിനയിച്ചു കേട്ടോ എന്ന് പറഞ്ഞിരുന്നു. നീ മരിച്ചതിനുശേഷമുള്ള അഭിനയം എനിക്ക് ഭയങ്കര ഇഷ്ടമായെന്നാണ് പുള്ളി പറഞ്ഞത്. മരിച്ചുകഴിഞ്ഞ ശേഷമുള്ള ആ സീനിലൊക്കെ കണ്ണടയ്ക്കാതെ ഇരിക്കുക എന്നത് നല്ല സ്‌ട്രെയിന്‍ ആയിരുന്നു. ഇവര്‍ മുന്നില്‍ നിന്ന് ഓരോ പരിപാടി ചെയ്യുകയല്ലേ,’ സുരാജ് പറഞ്ഞു.

Content Highlight: Saiju is the hero, they also said it was group play Suraj Venjaramoodu about Mohiniyattam Movie

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more