| Tuesday, 24th September 2013, 12:11 pm

വിവാഹം 40 ല്‍ മതിയെന്ന് സെയ്ഫിന്റെ ഉപദേശം: സോഹ അലി ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ബോളിവുഡ് താരം ##സോഹ അലിഖാന്‍. സഹോദരന്‍ സെയ്ഫിന്റെ ഉപദേശമാണ് ഇതിന് പിന്നിലെന്നാണ് സോഹ പറയുന്നത്.

സോഹയും യുവതാരം കുനാല്‍ ഖേമുവും തമ്മിലുള്ള പ്രണയം ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇരുവരേയും പലവേദിയിലും ഒന്നിച്ച് കാണാറുമുണ്ട്.

എന്നാണ് വിവാഹമെന്ന ചോദ്യം ഇരുവരും നേരിടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും ഇരുവരും ഒന്നിച്ചാണ് താമസവും. വിവാഹത്തിനായി അമ്മ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും പെട്ടന്ന് വിവാഹം കഴിക്കേണ്ടെന്നാണ് സോഹയുടെ തീരുമാനം.

വിവാഹത്തിനായി അമ്മ എന്നും നിര്‍ബന്ധിക്കുമായിരുന്നു. പറഞ്ഞ് പറഞ്ഞ് അമ്മയ്ക്ക് ബോറഡിച്ചു. ഇപ്പോള്‍ നിര്‍ബന്ധിക്കാറില്ല. ഇപ്പോള്‍ പറയുന്നത് എനിക്ക് തോന്നുമ്പോള്‍ വിവാഹം കഴിക്കാനാണ്. സോഹ പറയുന്നു.

എന്നാല്‍ സെയ്ഫിന്റെ അഭിപ്രായത്തില്‍ വിവാഹം നാല്‍പ്പതിന് ശേഷം മതിയെന്നാണ്. വിവാഹം വലിയ ഉത്തരവാദിത്തമാണെന്നും ചുരുങ്ങിയത് 40 എങ്കിലും ആയാല്‍ മാത്രമേ അതിനുള്ള പക്വത വരികയുള്ളൂവെന്നും സെയ്ഫ് ഉപദേശിച്ചതായും സോഹ പറയുന്നു.

സെയ്ഫ് തന്റെ 42 ാം വയസ്സിലാണ് 34 കാരിയായ കരീന കപൂറിനെ വിവാഹം ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more