| Wednesday, 20th November 2019, 1:56 pm

മോഹന്‍ലാലിന് ശേഷം ഖല്‍ബുമായി സാജിദ് യഹിയ; ഷൈന്‍ നിഗം നായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ മോഹന്‍ലാലിന് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഖല്‍ബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷൈന്‍ നിഗമാണ് നായകന്‍.

സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിദ്ധീഖ്, സൈജു കുറുപ്പ്, മുത്തുമണി, പതിനെട്ടാം പടി ഫെയിം അംമ്പി നീനാസം, ബിനീഷ് കോടിയേരി എന്നിവരും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ പ്രകാശ് അലകസ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ എന്നിങ്ങനെ നാല് പേര്‍ ചേര്‍ന്നാണ് സംഗീതസംവിധാനം.

സാജിദ് യഹിയയും സുഹൈല്‍ കോയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമ ചെറിയ പെരുന്നാളിന് പ്രദര്‍ശനത്തിനെത്തും.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more