| Friday, 24th April 2026, 10:13 pm

'ഹാട്രിക് സെഞ്ച്വറി' ഒറ്റ ഇന്ത്യക്കാരനും സാധിക്കാത്തത്; പുതു ചരിത്രമെഴുതി സായ് സുദര്‍ശന്‍

Sudev A

ഐ.പി.എല്ലില്‍ പുതിയ ചരിത്രം കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സെഞ്ച്വറി നേടിയാണ് പുതിയ നാഴികക്കല്ല് സ്വന്തമാക്കിയത്. ഗുജറാത്തിനായി 58 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറുകളും അഞ്ച് സിക്സുകളും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ഐ.പി.എല്ലിലെ സായ് സുദര്‍ശന്റെ മൂന്നാം സെഞ്ച്വറിയാണിത്.

മൂന്നാം സെഞ്ച്വറിയിലൂടെ ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിനും സ്വന്തമാക്കാനാവാത്ത നേട്ടത്തിലേക്കാണ് സായ് നടന്നുകയറിയത്. ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സായ്. 2024, 2025 ലും സെഞ്ച്വറി നേടിയ സായ് ഈ വര്‍ഷം തന്റെ ഹാട്രിക് സെഞ്ച്വറിയും സ്വന്തമാക്കി.

2024ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് താരം തന്റെ ആദ്യ ഐ.പി.എല്‍ സെഞ്ച്വറി നേടിയത്. 51 പന്തില്‍ 103 റണ്‍സായിരുന്നു സായ് ചെന്നൈക്കെതിരെ നേടിയത്. അഞ്ച് ഫോറുകളും ഏഴ് സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

കഴിഞ്ഞ സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് സായ് സെഞ്ച്വറി നേടിയത്. 58 പന്തില്‍ പുറത്താവാതെ 108 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്.

l

ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ സെഞ്ച്വറി നേടിയ ആദ്യ താരം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗെയ്ലാണ്. 2011, 2012, 2013 എന്നീ സീസണുകളിലാണ് ഗെയ്ലിന്റെ ബാറ്റില്‍ നിന്നും മൂന്ന് സെഞ്ച്വറികള്‍ പിറന്നത്.

അതേസമയം മത്സരത്തില്‍ ബെംഗളൂരുവിനെതിരെ 206 റണ്‍സാണ് ഗുജറാത്ത് അടിച്ചെടുത്തത്. സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് 128 റണ്‍സിന്റെ കൂറ്റന്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് ആര്‍.സി.ബിക്കെതിരെ സൃഷ്ടിച്ചത്. ഗില്‍ 34 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ജോസ് ബട്‌ലര്‍ 25 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 23 റണ്‍സും നേടി.

ആർ.സി.ബി ബൗളിങ്ങില്‍ സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, റാഷിക് സലാം എന്നിവര്‍ ഓരോ വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ബൗളിങ്ങില്‍ സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, റാഷിക് സലാം എന്നിവര്‍ ഓരോ വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

Content Highlight: Sai Sudarshan Create a new history in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more