| Thursday, 7th July 2022, 9:17 pm

'ഞാന്‍ ആണ്‍കുട്ടിയല്ലല്ലോ, പെണ്ണല്ലേ'; അച്ഛന് വേണ്ടിയുള്ള പോരാട്ടം; സായ് പല്ലവിയുടെ ഗാര്‍ഗി ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സായ് പല്ലവി നായികയാവുന്ന ഗാര്‍ഗിയുടെ ട്രെയ്‌ലര്‍ പുറത്ത്. സാധാരണക്കാരിയായ സ്‌കൂള്‍ ടീച്ചര്‍ ഗാര്‍ഗിയുടെ കഥയാണ് ചിത്രം പറയുന്നത്. ഗാര്‍ഗിയുടെ അച്ഛന്‍ ഒരു കേസില്‍ പെട്ട് ജയിലില്‍ പോകുന്നതും അച്ഛനെ തിരികെ കിട്ടാനായി ആ പെണ്‍കുട്ടി നടത്തുന്ന പോരാട്ടത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. സായ് പല്ലവിയുടെ അസാധ്യ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെയാണ് ട്രെയ്‌ലര്‍ കടന്നു പോകുന്നത്.

ചിത്രം 15ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഗാര്‍ഗി ഒരു കോര്‍ട്ട് റൂം ഡ്രാമ ആയിട്ടാണ് ഒരുങ്ങുന്നത്. രവിചന്ദ്രന്‍ രാമചന്ദ്രന്‍, ഐശ്വര്യ ലക്ഷ്മി, തോമസ് ജോര്‍ജ്, ഗൗതം രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

കാളി വെങ്കട്ട്, ശരവണന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ശ്രയാന്റി, പ്രേംകൃഷ്ണ അക്കാട്ട് എന്നിവര്‍ ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങും നിര്‍വ്വഹിക്കുന്നു.

തമിഴിന് പുറമെ തെലുങ്കിലും കന്നഡയിലും ചിത്രം പുറത്തിറങ്ങും. നടന്‍ സൂര്യയുടെ പ്രൊഡക്ഷന്‍ ബാനര്‍ ആയ 2D എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തില്‍ റിലീസ് ചെയ്യുക. E4 എന്റര്‍ടൈന്‍മെന്റ് ആണ് റിലീസിനെത്തിക്കുക. പ്രൊമോഷന്‍സ്- വിപിന്‍ കുമാര്‍, 10ജി മീഡിയ.

 

Latest Stories

We use cookies to give you the best possible experience. Learn more