| Wednesday, 18th November 2026, 11:10 am

'റൗഡി ബേബി' എനിക്ക് ട്രോമയാണ്, ഞാനത് സ്‌ട്രെസായിട്ടാണ് ചെയ്തത്: സായി പല്ലവി

അനുപമ കെ. സീത

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റെ ഇടം സ്വന്തമാക്കിയ നടിയാണ് സായി പല്ലവി. അൽഫോൺസ്‌ പുത്രൻ സംവിധാനം ചെയ്ത ആദ്യ സിനിമയായ പ്രേമത്തിലൂടെ തന്നെ നടി സെൻസേഷണലാവുകയായിരുന്നു. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഇന്ഡസ്ട്രികളിൽ നിന്നെല്ലാം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. രാമായണ പാര്‍ട്ട് വണ്ണില്‍ സീതയായി വേഷമിട്ട സായ് പല്ലവിയ്ക്ക് മികച്ച പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും ഇപ്പോൾ ലഭിക്കുന്നത്. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഓ.എമ്മാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

ബാലാജി മോഹൻ സംവിധാനം ചെയ്ത് ധനുഷും സായി പല്ലവിയും നായിക- നായകനായി പുറത്തിറങ്ങിയ ചിത്രമായിരുന്നു മാരി2. ചിത്രത്തിലെ ‘റൗഡി ബേബി’ എന്ന ഗാനരംഗം അന്ന് വൻ തരംഗം സൃഷ്ടിച്ചിരുന്നു. യുവാൻ ശങ്കർ രാജ സംഗീതം ചെയ്തപ്പോൾ പ്രഭുദേവയായിരുന്നു ഡാൻസിന് കൊറിയോഗ്രാഫി ചെയ്തത്. ഇപ്പോഴിതാ ആ ഗാനരംഗം ഓർക്കുമ്പോൾ തനിക്ക് ട്രോമയാണെന്ന് പറയുകയാണ് സായി പല്ലവി. ബിഹൈൻഡ് ദി വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘റൗഡി ബേബി’ പാട്ട് രംഗം.Photo. Screen Grab/ Youtube.com

‘എനിക്കത് ട്രോമയാണ്. ധനുഷ് സാർ വന്ന് പെടുത്തിയത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹം നമുക്ക് ഈസിയായിട്ടുള്ള സ്‌റ്റെപ്സ് ചെയ്യാമെന്നാണ് ആദ്യം പറഞ്ഞത്. പിന്നെ പ്രഭു ദേവ മാസ്റ്റർ വന്ന് ഒരു മൂന്നാല് തവണ റിഹേഴ്‌സൽ ചെയ്തു. പിന്നെ സെറ്റിൽ അത് ശെരിയാവുന്നില്ലെന്ന് പറഞ്ഞ് അപ്പോൾ തന്നെ അങ്ങനെ മാറ്റി. എനിക്കത് ഭയങ്കര സ്‌ട്രെസായി.

ഞാൻ ഈസി സ്റ്റെപ്സ് മതിയെന്ന് പറഞ്ഞിരുന്നു. സ്റ്റെപ് ഇടുന്നതിന് മുമ്പ് ഞാൻ ഒളിഞ്ഞ് നോക്കും, അത് കണ്ടിട്ട് അവർ എന്നെ കാണാതെ ദൂരത്ത് പോയി കൊറിയോഗ്രാഫി ചെയ്യുമായിരുന്നു. രണ്ട് മൂന്ന് ടേക്കുകൾ കഴിഞ്ഞിട്ടും എനിക്ക് എന്റെ കോൺഫിഡൻസ് പോകുന്നത് പോലെയാണ് തോന്നിയത്. ഒരു ടേക്ക് കഴിയുമ്പോൾ തന്നെ ഞാൻ മതിയെന്ന് പറയുമായിരുന്നു. കാരണം ആ സ്റ്റെപ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു, ധനുഷ് സാറായിരുന്നു അതിൽ കൂടുതൽ കഷ്ടപെട്ടത്. ഓരോ തവണ എന്നെ പുഷ് ചെയ്യുമ്പോഴും എന്റെ ഡ്രസിലുള്ള സീക്വൻസ് അവരുടെ കൈയിൽ തട്ടുമായിരുന്നു. അത് നാലഞ്ചു തവണ ചെയ്തിട്ടാണ് ശെരിയായത്,’ നടി പറഞ്ഞു.

നവംബർ 20ന് റിലീസ് ചെയ്യുന്ന ഓ.എം രാജ്കുമാർ പെരിയസാമിയാണ് സംവിധാനം ചെയ്യുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിൽ നിത്യ റെഡ്ഡി എന്ന പ്രധാന കഥാപാത്രത്തെയാണ് സായി പല്ലവി അവതരിപ്പിക്കുന്നത്. മമ്മൂട്ടി, ശ്രീലീല തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.

Content Highlight: Sai Pallavi said that performing ‘Rowdy Baby’ had been a traumatic and stressful experience for her.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more