| Friday, 20th November 2026, 7:30 pm

ആറ് നാഷണല്‍ അവാര്‍ഡുകളെ പുഷ്പം പോലെ സൈഡാക്കി... ഇവളൊക്കെ പൊലീസ് റോള്‍ ചെയ്താല്‍ മോശമാകുമെന്ന് പറഞ്ഞവരുടെ വായടപ്പിച്ച് സായ് പല്ലവി

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിലൊരാളാണെങ്കിലും അനാവശ്യ ഹേറ്റ് ലഭിക്കുന്ന താരമാണ് സായ് പല്ലവി. തന്നെ ഏല്പിക്കുന്ന റോളുകള്‍ എന്ത് തന്നെയായാലും അതിനെ ഏറ്റവും മനോഹരമാക്കി അവതരിപ്പിക്കാന്‍ സായ്ക്ക് സാധിക്കാറുണ്ട്. ഐ ക്യാന്‍ഡി റോളുകള്‍ മാത്രം കണ്ടുശീലിച്ച ഒരുകൂട്ടം ആളുകള്‍ക്ക് സായ് പല്ലവി ഏത് റോള്‍ ചെയ്താലും ദഹിക്കാത്തത് സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായി മാറുന്നത് സ്ഥിരം കാഴ്ചയാണ്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായ രാമായണയില്‍ സീതയായി സായ്‌യെ കാസ്റ്റ് ചെയ്തത് പലരെയും വിളറി പിടിപ്പിച്ചിരുന്നു. ശൂര്‍പ്പണഖയായി വേഷമിട്ട രാകുല്‍ പ്രീതിന് സായ്‌യെക്കാള്‍ സൗന്ദര്യമുണ്ടെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. എന്നാല്‍ റിലീസിന് മുമ്പ് തന്നെ വിമര്‍ശിച്ചവര്‍ക്കെല്ലാം താരം തന്റെ പെര്‍ഫോമന്‍സ് കൊണ്ട് മറുപടി നല്‍കി.

സായ് പല്ലവി Photo: Screen grab/ T Series

ഇപ്പോഴിതാ അതേ കഥ ആവര്‍ത്തിച്ചിരിക്കുകയാണ് തമിഴ് ചിത്രം ഓ.എമ്മിലൂടെ. ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ നിത്യ റെഡ്ഡി എന്ന പൊലീസ് ഓഫീസറായാണ് സായ് വേഷമിട്ടത്. താരത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തുവന്നപ്പോള്‍ പലരും വിമര്‍ശിച്ചിരുന്നു. പൊലീസ് വേഷത്തില്‍ താരത്തെ സങ്കല്പിക്കാനാകുന്നില്ലെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍ കരിയറിലെ ആദ്യ പൊലീസ് റോള്‍ തന്നെ സായ് ഗംഭീരമാക്കിയിരിക്കുകയാണ്. ഇമോഷനും മാസും ക്ലാസും നിറഞ്ഞ നിത്യ റെഡ്ഡിയെ കൈയടക്കത്തോടെ സായ് പല്ലവി അവതരിപ്പിച്ചു. ചിത്രത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ നിത്യ റെഡ്ഡിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. വിമര്‍ശിച്ചവരുടെ വായടപ്പിക്കാന്‍ സായ്ക്ക് സാധിച്ചിട്ടുണ്ട്.

സായ് പല്ലവി Photo: Screen grab/ Divo Music

ഇന്ത്യയിലെ മികച്ച നടന്മാരായ മമ്മൂട്ടിയും ധനുഷും സായ്‌യുടെ മുന്നില്‍ സൈഡായെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. ആക്ഷന്‍ സീനില്‍ ധനുഷിനെയും ഇമോഷണല്‍ സീനുകളില്‍ മമ്മൂട്ടിയെയും താരം സൈഡാക്കി. നാല് ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയെയും രണ്ട് ദേശീയ അവാര്‍ഡ് നേടിയ ധനുഷിനെയും ഔട്ട് പെര്‍ഫോം ചെയ്തതില്‍ താരം പ്രത്യേക കൈയടി അര്‍ഹിക്കുന്നു.

ഓ.എം Photo: Cinema Koottam/ X.com

തമിഴും തെലുങ്കും ഒരുപോലെ ഹാന്‍ഡില്‍ ചെയ്തതും എടുത്ത് പറയണം. സെക്കന്‍ഡ് ഹാഫിലെ ചോദ്യം ചെയ്യല്‍ സീനില്‍ റഫ് ആന്‍ഡ് ടഫായ പൊലീസ് ഓഫീസറിന്റെ എല്ലാ ഇംപാക്ടും താരത്തിന് കൊണ്ടുവരാന്‍ സാധിച്ചു. അമരനിലെ ഇന്ദുവിന് ശേഷം സായ് പല്ലവിയിലെ നടിയെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി മാക്‌സിമം ഉപയോഗിച്ചിട്ടുണ്ട്.

സായ് പല്ലവി Photo: Screen grab/ Divo Music

സിനിമ കണ്ട് കഴിയുമ്പോള്‍ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നത് നിത്യ റെഡ്ഡി എന്ന കഥാപാത്രമാണ്. ഫൈറ്റിലെ ഫ്‌ളെക്‌സിബിളിറ്റിയും പൊലീസിന്റെ ബോഡി ലാംഗ്വേജും കമാന്‍ഡിങ് ഓഫീസറായുള്ള ഡയലോഗ് ഡെലിവറിയുമെല്ലാം കൃത്യമായി അവതരിപ്പിച്ച സായ് തന്നെയാണ് ഓ.എമ്മിലെ ഒ.ജി ഷോ സ്റ്റീലര്‍.

Content Highlight: Sai Pallavi is the Show stealer of O M Movie outlasting Mammootty and Dhanush

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more