കുറഞ്ഞ കാലംകൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ നടിയാണ് സായ് പല്ലവി. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന മലയാള ചിത്രത്തിലൂടെ 2015-ലാണ് സായ് പല്ലവി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ സ്വന്തം ഇടം ഉറപ്പിച്ചിരിക്കുകയാണ് താരം. ഇപ്പോള്‍ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രങ്ങളിലൊന്നായ രാമായണത്തില്‍ സീതയായി വേഷമിടുന്നത് സായ് പല്ലവിയാണ്.
സായ് പല്ലവി. Photo: Screen Grab/ Divo Music/ Youtube.com
അതേസമയം താരം തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ കുറിച്ചും വലിയ ചര്‍ച്ചകള്‍ സിനിമാലോകത്ത് ചര്‍ച്ചയാകാറുണ്ട്. കുലസ്ത്രീ വേഷങ്ങള്‍ മാത്രമാണ് താരം തെരഞ്ഞെടുക്കാറുള്ളതെന്നും ഉടുക്കാന്‍ ഒരു സാരി കൊടുത്താല്‍ സായ് ഏത് ചിത്രവും ചെയ്യുമെന്നടക്കം താരത്തിനെതിരെ ട്രോളുകള്‍ ഉയരാറുണ്ട്. എന്നാല്‍ ഇത്തരക്കാരുടെ വായടപ്പിച്ചുകൊണ്ടാണ് രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്ത് നവംബര്‍ 20ന് പുറത്തിറങ്ങുന്ന ഓം എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ ക്യാരക്ടര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
ധനുഷും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ നിത്യ റെഡ്ഡി ഐ.പി.എസ് എന്ന ബോള്‍ഡ് കഥാപാത്രമായാണ് സായ് വേഷമിടുന്നത്. പൊലീസ് യൂണിഫോമില്‍ കിടിലന്‍ ലുക്കിലെത്തുന്ന സായി പല്ലവി, സായ് അഭ്യങ്കറിന്റെ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ മികച്ച പ്രകടനമായിരിക്കും കാഴ്ചവെക്കുക എന്ന സൂചന ടീസര്‍ നല്‍കുന്നുണ്ട്. ടീസറിലെ ആക്ഷന്‍ രംഗങ്ങളും ഇമോഷണല്‍ രംഗങ്ങളും വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ചും സായിയുടെ കഥാപാത്രത്തെ കുറിച്ചും പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
സായ് പല്ലവി. Photo: Screen Grab/ Divo Music/ Youtube.com
തമിഴിലെ ഹിറ്റ് ചിത്രമായ അമരന്റെ സംവിധായകന്‍ മമ്മൂട്ടിയെ നായകനായി ഒരു ചിത്രം പുറത്തിറക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ട്രൂ ക്രൈം ഴോണറില്‍ ഒരു ഇമോഷണല്‍ ഡ്രാമയായിട്ടാണ് ഓം ഒരുക്കിയിട്ടുള്ളതെന്ന് സംവിധായകന്‍ നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സൗഹൃദത്തെ കുറിച്ചായിരിക്കും കഥയെന്നും ഒരു റീജ്യണില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത വിധത്തില്‍ യൂണിവേഴ്സല്‍ അപ്പീലുള്ള കഥയാണ് ചിത്രത്തിന്റേതെന്നും സംവിധായകന്‍ സൂചിപ്പിച്ചിരുന്നു.
Content Highlight: Sai Pallavi character teaser in Om out