| Wednesday, 18th November 2026, 10:14 am

ഇതിലും വലിയ പ്രൊമോഷന്‍ സ്വപ്‌നങ്ങളില്‍ മാത്രം; ഓ.എം ഇവന്റില്‍ നൃത്തം ചെയ്ത് സായ് പല്ലവിയും ശ്രീലീലയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യന്‍ സിനിമാലോകം ഇപ്പോള്‍ കാത്തിരിക്കുന്ന ചിത്രമാണ് രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ഓ.എം. അമരന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്റേതായി ഒരു ചിത്രം ഒരുങ്ങുമ്പോള്‍ വലിയ പ്രതീക്ഷയാണ് സിനിമാ ലോകത്തിനുള്ളത്. എന്നാല്‍ മലയാളി പ്രേക്ഷകരാണ് തമിഴ് പ്രേക്ഷകരെക്കാള്‍ ചിത്രത്തിനായി കാത്തിരിക്കുന്നത് എന്നതാണ് ഓ.എമ്മിന്റെ പ്രത്യേകത.

ധനുഷിനൊപ്പം സിയ കാര്‍ത്തികേയന്‍ എന്ന കഥാപാത്രമായി മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി ഒ.എമ്മില്‍ വേഷമിട്ടതോടെയാണ് ചിത്രത്തിന് കേരളത്തിലും വലിയ ഹൈപ്പ് ലഭിക്കുന്നത്. സായ് അഭ്യങ്കാറിന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവിട്ട സിയ എന്‍ട്രി എന്ന ക്യാരക്ടര്‍ ടീസറിന് വലിയ സ്വീകാര്യതയായിരുന്നു മോളിവുഡില്‍ നിന്നും ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ഒരു കൊമേഷ്യല്‍ ചിത്രം പുറത്തിറങ്ങുന്നു എന്ന ആവേശത്തിലാണ് താരത്തിന്റെ ആരാധകര്‍.

ഓ.എം. Photo: X.com

ചിത്രത്തിനായി വമ്പന്‍ പ്രൊമോഷനായിരുന്നു കൊച്ചിയിലടക്കം അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. മമ്മൂട്ടി, ധനുഷ്, സായ് പല്ലവി, ശ്രീലീല തുടങ്ങി വലിയ താരനിരയായിരുന്നു ഇവന്റുകളില്‍ പങ്കെടുത്തത്. ഇപ്പോഴിതാ പരിപാടിക്കിടയില്‍ സായ് പല്ലവിയും ശ്രീലീലയും ചേര്‍ന്ന് നൃത്തം വെച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ട് മികച്ച ഡാന്‍സേഴ്‌സായ അഭിനേത്രികള്‍ വേദിയില്‍ ഒന്നിച്ച് ചുവട് വെച്ചതോടെ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സായിയുടെ അരങ്ങേറ്റ ചിത്രമായ പ്രേമത്തിലെ നൃത്തച്ചുവടുകളെ ഓര്‍മിപ്പിക്കുന്നതായിരുന്നു വേദിയിലെ പ്രകടനം. ഒപ്പം ശ്രീലാലയും ചേര്‍ന്നതോടെ സിനിമാപേജുകളും ഗ്രൂപ്പുകളും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

സായ് പല്ലവി, ശ്രീലീല. Photo: Facebook.com

തിയേറ്ററില്‍ വമ്പന്‍ കുതിപ്പ് തുടരുന്ന രാമായണ പാര്‍ട്ട് വണ്ണില്‍ സീതയായി വേഷമിട്ടുകൊണ്ട് കരിയറിന്റെ പീക്കില്‍ നില്‍ക്കുകയാണ് സായ് പല്ലവി. ചിത്രം 1500 കോടിയോളം നേടിയാണ് ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നത്. പിന്നാലെ ഓ.എമ്മിലൂടെയും ഈ വിജയ കുതിപ്പ് തുടരാനാണ് താരം ശ്രമിക്കുന്നത്. കേരളത്തിലടക്കം ആറ് മണി മുതല്‍ ചിത്രത്തിന്റെ ഫാന്‍സ് ഷോ സംഘടിപ്പിച്ച് ആഘോഷമാക്കാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlight: Sai pallavi and Sreeleela dance together at O.M promotion event

Latest Stories

We use cookies to give you the best possible experience. Learn more