| Saturday, 3rd January 2026, 8:57 am

അനിരുദ്ധിന്റെ 'മോണിക്ക' അല്ല, 2025ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ടത് സായ് അഭ്യങ്കറിന്റെ ആ ഗാനം

ഐറിന്‍ മരിയ ആന്റണി

സ്‌പോട്ടിഫൈ പുറത്ത് വിട്ട 2025ലെ ലിസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. തമിഴ് സിനിമക്ക് കഴിഞ്ഞ വര്‍ഷം നല്ല സിനിമകളുടെ മാത്രമല്ല, നല്ല പാട്ടുകളുടെയും ആഘോഷമായിരുന്നു. റെട്രോ സിനിമയിലെ ‘കന്നിമ്മ’, ഡ്യൂഡിലെ ‘ഊറും ബ്ലഡ്’, കൂലിയിലെ ‘മോണിക്കാ’ തുടങ്ങിയ പാട്ടുകള്‍ ഇന്‍സ്റ്റാ റീലുകള്‍ അടക്കി ഭരിച്ചിരുന്നു.

ഇപ്പോള്‍ സ്‌പോട്ടിഫൈ 2025ലെ ടോപ് ടെന്‍ തമിഴ് ഗാനങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. 8,9643074 കേള്‍വിക്കാരുമായി ഡ്യൂഡിലെ ഊറും ബ്ലഡാണ് ലിസ്റ്റില്‍ ഒന്നാമത്. പ്രദീപ് രംഗനാഥന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്ത ചിത്രമാാണ് ഡ്യൂഡ്. 2025ല്‍ തിയേറ്റര്‍ ഹിറ്റായ മാറിയ ചിത്രത്തിന് സായ് അഭ്യങ്കറാണ് സംഗീത നല്‍കിയത്.

8,0679580 കേള്‍വിക്കാരുമായി കൂലിയിലെ മോണിക്ക’യാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയ റെട്രോയില ‘കന്നിമ്മ’ എന്ന ഗാനമാണ് ലിസ്റ്റില്‍ മൂന്നാമത്. ലിയോണ്‍ ജെയിംസ് ഗാനം നല്‍കിയ ഡ്രാഗണിലെ ‘വഴിതുണയേ’ എന്ന ഗാനമാണ് ലിസ്റ്റില്‍ നാലാം സ്ഥാനമുള്ളത്.

സായ് അഭ്യങ്കറിന്റെ തന്നെ സിത്തര പുത്തിരിയാണ് ലിസ്റ്റില്‍ അഞ്ചാമതുള്ളത്. കൂലിയിലെ ‘പവര്‍ഹൗസ്, റെട്രോയില ‘കണ്ണാടി പൂവേ’ എന്നീ ഗാനങ്ങള്‍ ലിസ്റ്റില്‍ ആറും ഏഴും സ്ഥാനങ്ങളിലാണ്. അതേസമയം സ്‌പോട്ടിഫൈയില്‍ തിങ്ക് മ്യൂസിക്കിന്റ ആധിപത്യമാണ്. ലിസ്റ്റില്‍ പത്തില്‍ നാല് ഗാനനങ്ങളും തിങ്ക് മ്യൂസിക്കിന്റേതാണ്.

2025ല്‍ സോഷ്യല്‍ മീഡിയ അടക്കി ഭരിച്ച ഗാനമായിരുന്നു ഊറും ബ്ലഡ്. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ഡ്യൂഡ് തിയേറ്റര്‍ ഹിറ്റായിരുന്നു. ആല്‍ബം സോങ്ങിലൂടെ തിളങ്ങിയ സായ്‌യുടെ അരങ്ങേറ്റ ചിത്രമായിരുന്നു ഡ്യൂഡ്.

എന്നാല്‍ ഡ്യൂഡിനായി സായ് ഒരുക്കിയ സംഗീതം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. ‘ഊറും ബ്ലഡ്’ എന്ന ഗാനം ചിത്രത്തില്‍ തിരിച്ചും മറിച്ചുമാണ് സായ് ഓരോ സീനിലും ബി.ജി.എമ്മായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ട്രോളന്‍മാരുടെ ഇരയായി മാറിയിരുന്നു.

Content Highlight: Sai Abhyankar’s Oorum Blood tops the list of top 10 songs on Spotify in 2025

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more