| Monday, 6th July 2026, 7:24 pm

ഇളയരാജ, എ.ആര്‍. റഹ്‌മാന്‍, അനിരുദ്ധ്... ഇവര്‍ക്കാര്‍ക്കും ഇതുപോലെ മാസ് ടൈറ്റില്‍ കിട്ടിയിട്ടില്ല, തമിഴ് സിനിമ ഇനി സായ് മോന്‍ ഭരിക്കും

അമര്‍നാഥ് എം.

ഓരോ കാലഘട്ടത്തിലും ഓരോ സംഗീത സംവിധായകര്‍ ആഘോഷിക്കപ്പെടുന്ന ഇന്‍ഡസ്ട്രിയാണ് കോളിവുഡ്. 1970-80 കാലഘട്ടത്തില്‍ തമിഴ് സംഗീതലോകം ഭരിച്ചത് ഇളയരാജയായിരുന്നു. 90കളുടെ തുടക്കത്തില്‍ ഇളയരാജക്ക് വെല്ലുവിളിയായി എ.ആര്‍. റഹ്‌മാന്‍ കടന്നുവന്നതോടെ തമിഴ് സിനിമാസംഗീതലോകം അതിന്റെ ടോപ്പിലായി.

റഹ്‌മാന്റെ പിന്‍ഗാമികളായി യുവന്‍ ശങ്കര്‍ രാജ, ഹാരിസ് ജയരാജ് തുടങ്ങിയവര്‍ 2000 മുതല്‍ 2014 വരെ ഗംഭീര പാട്ടുകളുമായി കളംവാണു. 2014ന് ശേഷം അനിരുദ്ധിന്റെ കടന്നുവരവ് തമിഴ് സിനിമയെ പാടെ മാറ്റിക്കളഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് തമിഴിലെ ടോപ് സംഗീതസംവിധായകനായി അനിരുദ്ധ് മാറി. റോക്ക്‌സ്റ്റാര്‍ എന്ന ടൈറ്റിലിനോട് നീതിപുലര്‍ത്തുന്ന പാട്ടുകളാണ് അനിരുദ്ധ് സമ്മാനിച്ചത്. അനിരുദ്ധ് കത്തിനില്‍ക്കുമ്പോഴും എ.ആര്‍. റഹ്‌മാനും ഇളയരാജയും ഇപ്പോഴും ടോപ് ക്ലാസില്‍ തന്നെയാണ്.

സായ് അഭ്യങ്കര്‍ Photo: Reddit

അനിരുദ്ധിന് ശേഷം തമിഴ് സിനിമാസംഗീതം അടുത്ത സ്റ്റേജിലേക്ക് കടന്നിരിക്കുകയാണ്. ഇന്‍ഡിപ്പെന്‍ഡന്റ് ആല്‍ബങ്ങളിലൂടെ സിനിമയിലേക്ക് എന്‍ട്രി നടത്തിയ സായ് അഭ്യങ്കറാണ് ഇപ്പോള്‍ കോളിവുഡിലെ സെന്‍സേഷന്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ പത്തിലേറെ സിനിമകളാണ് സായ് കമ്മിറ്റ് ചെയ്തത്. ബ്രഹ്‌മാണ്ഡ ചിത്രമായ റാക്ക മുതല്‍ ഏറ്റവുമൊടുവില്‍ അനൗണ്‍സ് ചെയ്ത പി.ആര്‍ ഷോ വരെ സായ്‌യുടെ ലൈനപ്പിലുണ്ട്.

സംഗീതം നല്‍കിയ മൂന്ന് സിനിമകള്‍ കൊണ്ട് തന്റെ റേഞ്ച് സായ് വ്യക്തമാക്കിയിട്ടുണ്ട്. ബള്‍ട്ടി ശരാശരി വിജയമായപ്പോള്‍ ഡ്യൂഡ് എന്ന ചിത്രത്തെ ആദ്യാവസാനം താങ്ങിനിര്‍ത്തിയത് സായ്‌യുടെ ‘ഊറും ബ്ലഡ്’ ആയിരുന്നു. ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയമായ കറുപ്പിലും സായ് കത്തിച്ചുവെച്ചിട്ടുണ്ട്.

സായ് അഭ്യങ്കര്‍ Photo: Screen grab/ P R Show

ഏത്  ഴോണറിനെയും ഈസിയായി കൈകാര്യം ചെയ്യുന്ന സായ് അഭ്യങ്കറിന് ഒരു കിടിലന്‍ ടൈറ്റിലും സോഷ്യല്‍ മീഡിയ നല്‍കിയിട്ടുണ്ട്.’I Sai’ എന്ന ടൈറ്റില്‍ ഇതിനോടകം ചര്‍ച്ചയായി. ഇസൈജ്ഞാനി ഇളയരാജ, മദ്രാസ് മൊസാര്‍ട്ട് എ.ആര്‍. റഹ്‌മാന്‍, റോക്ക്‌സ്റ്റാര്‍ അനിരുദ്ധ് എന്ന് പറയുമ്പോള്‍ കിട്ടുന്നതിനെക്കാള്‍ മാസ് ‘I Sai’ക്ക് ഉണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു.

‘There is no Isai, without Sai’ എന്ന് അവകാശപ്പെടുന്ന സായ് അഭ്യങ്കര്‍ ഫാന്‍സിന്റെ പോസ്റ്റുകളും ചര്‍ച്ചയായി. ഓരോ പാട്ടും ബി.ജി.എമ്മും ട്രെന്‍ഡാക്കി അനിരുദ്ധ് കളം നിറയുമ്പോള്‍ അതിനൊപ്പം കട്ടക്ക് കോമ്പറ്റീഷനുമായി സായ്‌യും ചര്‍ച്ചയാകുന്നുണ്ട്.

സായ് അഭ്യങ്കര്‍, അനിരുദ്ധ് Photo: 123 Telugu

കഴിഞ്ഞദിവസം സായ് ഈണമിട്ട ഓം സിനിമയുടെ ടൈറ്റില്‍ ടീസര്‍ ബി.ജി.എമ്മിനെ കടത്തിവെട്ടുന്ന ഒന്നായിരുന്നു ജയിലര്‍ 2ന് വേണ്ടി അനിരുദ്ധ് ഒരുക്കിയ ‘വണ്‍ നെയിം’ പലരെയും അത്ഭുതപ്പെടുത്തി. ഇതിന്റെ ഓളം അടങ്ങുന്നതിന്റെ മുന്നേ സായ് അടുത്ത ബാങറുമായി രംഗത്തെത്തി. പി.ആര്‍. ഷോയ്ക്ക് വേണ്ടി സായ് ഒരുക്കിയ ബി.ജി.എം വരുംദിവസങ്ങളില്‍ ചാര്‍ട്ബസ്റ്ററാകുമെന്നാണ് പ്രവചനങ്ങള്‍.

Content Highlight: Sai Abhyankar giving tough competition for Anirudh

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more