| Saturday, 28th February 2026, 7:57 pm

ജീവന്‍മരണ പോരാട്ടത്തില്‍ വിരാടിനെ വെട്ടി പാക് താരം; ലോകകപ്പ് ചരിത്രത്തില്‍ ഇനി ഇവന്‍ ഒന്നാമന്‍

ആദർശ് എം.കെ.

ടി-20 ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന ചരിത്ര നേട്ടവുമായി പാക് ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍. സൂപ്പര്‍ 8ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് ഫര്‍ഹാന്‍ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

2014ല്‍ വിരാട് കോഹ്‌ലി സ്ഥാപിച്ച റെക്കോഡ് പഴങ്കഥയാക്കിക്കൊണ്ടാണ് ഫര്‍ഹാന്‍ പുതുചരിത്രമെഴുതിയത്. പല്ലേക്കലെയില്‍ 37 റണ്‍സ് നേടിയതോടെയാണ് ഫര്‍ഹാന്‍ ഈ നേട്ടത്തിലെത്തിയത്.

ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം

(താരം – ടീം – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

  • സാഹിബ്‌സാദ ഫര്‍ഹാന്‍ – പാകിസ്ഥാന്‍ – 320+* – 2026
  • വിരാട് കോഹ്‌ലി – ഇന്ത്യ – 319 – 2014
  • തിലകരത്‌നെ ദില്‍ഷന്‍ – ശ്രീലങ്ക – 317 – 2009
  • ബാബര്‍ അസം – പാകിസ്ഥാന്‍ – 303 – 2021
  • മാഹേല ജയവര്‍ധനെ – ശ്രീലങ്ക – 302 – 2010
  • വിരാട് കോഹ്‌ലി – ഇന്ത്യ – 296 – 2022
  • തമീം ഇഖ്ബാല്‍ – ബംഗ്ലാദേശ് – 295 – 2016
  • ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 289 – 2021
  • മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 281 – 2021
  • റഹ്‌മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – 281 – 2024
  • ബ്രയാന്‍ ബെനെറ്റ് – സിംബാബ്വേ – 277 – 2026
  • വിരാട് കോഹ്‌ലി – ഇന്ത്യ – 273 – 2016
  • ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 269 – 2021
  • മാത്യു ഹെയ്ഡന്‍ – ഓസ്‌ട്രേലിയ – 265 – 2007
  • ഏയ്ഡന്‍ മാര്‍ക്രം – ദക്ഷിണാഫ്രിക്ക – 264 – 2026
  • രോഹിത് ശര്‍മ്മ – ഇന്ത്യ – 257 – 2024

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 90 എന്ന നിലയിലാണ്. 34 പന്തില്‍ 54 റണ്‍സുമായി സാഹ്ബിസാദ ഫര്‍ഹാനും 20 പന്തില്‍ 35 റണ്‍സുമായി ഫഖര്‍ സമാനുമാണ് ക്രീസില്‍.

ഈ മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ ന്യൂസിലാന്‍ഡിന്റെ നെറ്റ് റണ്‍ റേറ്റ് മറികടന്ന് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ രണ്ടാം സ്ഥാനത്തെത്താനും സെമി ഫൈനലിന് യോഗ്യത നേടാനും പാകിസ്ഥാന് സാധിക്കൂ. അതായത്, കേവല വിജയമല്ല, മറിച്ച് കൂറ്റന്‍ വിജയം തന്നെ പാകിസ്ഥാന് സ്വന്തമാക്കേണ്ടി വരും.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഖവാജ നഫായ്, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, അബ്രാര്‍ അഹമ്മദ്, ഉസ്മാന്‍ താരിഖ്.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

പാതും നിസങ്ക, കാമില്‍ മിശ്ര (വിക്കറ്റ് കീപ്പര്‍), ചരിത് അസലങ്ക, പവന്‍ രത്‌നനായകെ, കാമിന്ദു മെന്‍ഡിസ്, ദാസുന്‍ ഷണക (ക്യാപ്റ്റന്‍), ജനിത് ലിയനാഗെ, ദുനിത് വെല്ലലാഗെ, മഹീഷ് തീക്ഷണ, ദുഷ്മന്ത് ചമീര, ദില്‍ഷന്‍ മധുശങ്ക.

Content Highlight: Sahibzada Farhan surpasses Virat Kohli for most runs at a single World Cup edition

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more