| Saturday, 25th April 2026, 8:08 am

സർവൈവ് ചെയ്യാൻ പറ്റുന്നില്ല എന്ന് തോന്നിയപ്പോഴാണ് ബിഗ് ബോസിൽ പങ്കെടുത്തത്: സാഗർ സൂര്യ

നന്ദന എം.സി

ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ നടനാണ് സാഗർ സൂര്യ. ജോജു ജോർജ് സംവിധാനം ചെയ്‌ത പണി എന്ന ചിത്രത്തിലെ ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരം പ്രകമ്പനത്തിലൂടെ വീണ്ടും തന്റെ അഭിനയ മികവ് തെളിയിച്ചു.

പണിക്ക് മുമ്പ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും സാഗർ സൂര്യ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ റിയാലിറ്റി ഷോയിലേക്ക് പോകാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് സാഗർ സൂര്യ.

സാഗർ സൂര്യ, Photo: Sagar surya/ Facebook

സർവൈവ് ചെയ്യാൻ പറ്റുന്നില്ല എന്ന് തോന്നിയപ്പോഴാണ് ബിഗ് ബോസിൽ പങ്കെടുത്തത് എന്ന് പറയുകയാണ് താരം. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാഗർ സൂര്യ.

‘പ്രകമ്പന’ത്തിലെ എന്റെ പ്രകടനം കണ്ട് മല്ലിക ചേച്ചി കുറേ ചിരിച്ചു എന്നു പറഞ്ഞു. പിന്നെ ഇന്ദ്രേട്ടനും (ഇന്ദ്രജിത് സുകുമാരൻ) വളരെ ഹാപ്പിയാണ്. ഇങ്ങനത്തെ സിനിമകൾ വരണം. ഇത്തരം സിനിമകൾ വിജയിക്കുന്നത് ഇൻഡസ്ട്രിക്ക് ഒരുപാട് കഥകൾ എഴുതാനുള്ള വലിയൊരു പ്രചോദനമാണ ഒന്നൊക്കെ പറഞ്ഞു.

അത് വലിയ സന്തോഷമുള്ള കാര്യമാണ്. നമ്മളെപ്പോലുള്ള ചെറുപ്പക്കാർ ചെയ്ത്‌ ഒരു പടം ഇങ്ങനെ സ്വീകരിക്കപ്പെട്ടു എന്നു പറയുന്നത് ചെറിയൊരു കാര്യമല്ല.

പണി, Photo: Sagar surya/ Facebook

‘കുരുതിയിലെ എന്റെയും നെസ്‌ലെൻ പ്രകടനത്തെ ഒരുപാടുപേർ അഭിനന്ദിച്ചിരുന്നു. പ്രത്യേകിച്ച് രാജു (പൃഥിരാജ്) ചേട്ടൻ. പക്ഷേ, എനിക്ക് തുടർന്ന് നല്ല സിനിമകൾ അങ്ങനെ ലഭിച്ചില്ല. ചെറിയ വേഷങ്ങളാണ് പിന്നെ ചെയ്‌തതെല്ലാം.

എന്റെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്റെ കാര്യത്തിൽ രാജു ചേട്ടന്റെ കണക്കുകൂട്ടൽ തെറ്റിയോ എന്ന് തോന്നി. സർവൈവ് ചെയ്യാൻ പറ്റുന്നില്ല എന്ന് തോന്നിയപ്പോഴാണ് ബിഗ് ബോസിൽ പങ്കെടുത്തത്,’ സാഗർ സൂര്യ പറഞ്ഞു.

ബിഗ് ബോസിൽ പോയത് കൊണ്ടാണ് തനിക്ക് പണി എന്ന ചിത്രത്തിൽ അവസരം ലഭിച്ചതെന്നും പിന്നാലെ സ്റ്റേറ്റ് അവാർഡ് കിട്ടിയെന്നും താരം പറഞ്ഞു. പ്രകമ്പനം ഹിറ്റായപ്പോൾ പൃഥ്വിരാജ് പറഞ്ഞത് ശരിയായി എന്ന് തോന്നിയെന്നും സാഗർ കൂട്ടിച്ചേർത്തു.

Content Highlight: Sagar Surya says he joined Bigg Boss when he felt he couldn’t survive.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more