കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റിയില്‍ കെ.എസ്.യു നടത്തിയ പ്രതിഷേധത്തില്‍ വന്‍ സംഘര്‍ഷം. സര്‍വകലാശാലയിലെ കാവി വത്കരണത്തിനെതിരെയും വൈസ് ചാന്‍സലര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരെയുമായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാര്‍ മാര്‍ച്ചിനിടെ ചാന്‍സലറുടെയും വൈസ് ചാന്‍സലറുടെയും കോലം കത്തിക്കുകയും സര്‍വകലാശാല അധികൃതര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പയോഗിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു എം.ജി, കേരളാ, മലയാളം സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ പങ്കെടുത്തത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായതോടെ വി.സിമാര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കെ.എസ്.യുവിന്റെ പ്രതിഷേധം.
Content Highlight: Saffronization at MG University; KSU protests