പാലക്കാട്: ദേശീയപതാകയെ അപമാനിച്ച് ബി.ജെ.പിയുടെ മുതിര്‍ന്ന് നേതാവ് എന്‍. ശിവരാജന്‍. ഇന്ത്യന്‍ പതാകയ്ക്ക് പകരം കാവികൊടി വെക്കണമെന്നാണ് ആഗ്രഹമെന്ന് ശിവരാജന്‍ പറഞ്ഞു.
ഭാരതാംബ വിവാദത്തില്‍ പാലക്കാട് നടന്ന പ്രതിഷേധത്തില്‍ പ്രതികരിക്കുന്നതിനിടെയാണ് ശിവരാജന്റെ പരാമര്‍ശം. ദേശീയ പതാകയ്ക്ക് സമാനമായ വേറൊരു കൊടിയും ഒരു ദേശീയ പാര്‍ട്ടിയും ഉപയോഗിക്കാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് പച്ച പതാകയും സി.പി.ഐ.എം പച്ചയും വെള്ളയും ഉപയോഗിക്കട്ടേയെന്നും ശിവരാജന്‍ പറഞ്ഞു.
സി.പി.ഐ.എമ്മിനാണല്ലോ ഭാരതാംബയുമായി ബന്ധപ്പെട്ട വിഷയമെന്നും ശിവരാജന്‍ പറഞ്ഞു. ഇന്ത്യയുടെ ദേശീയ പതാകയായി കാവി കൊടി ആക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
അതേസമയം ഭാരതാംബ വിഷയത്തിലുള്ള പ്രതിഷേധത്തില്‍ ബി.ജെ.പിയില്‍ തന്നെ ആശയക്കുഴപ്പമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധത്തിലുള്ളത് കാവിക്കൊടിയേന്തിയ ചിത്രമാണെന്നും എന്നാല്‍ വെസ്റ്റിലേത് ദേശീയ പതാകയേന്തിയ ഭാരതാബയുടെ ചിത്രമായതുമാണ് ആശയക്കുഴപ്പം.
നേരത്തെ കേരള ബി.ജെ.പിയുടെ ഔദ്യോഗിക പേജിലും വിവാദമായ കാവി കൊടി ഉപേക്ഷിച്ചായിരുന്നു പോസ്റ്റര്‍ അപ്ലോഡ് ചെയ്തിരുന്നു. ദേശീയ പതാകയേന്തിയ ഭാരതാംബയാണ് ബി.ജെ.പിയുടെ ഔദ്യോഗിക പോസ്റ്റിലുള്ളത്.
Content Highlight: Saffron flag should be made the national flag; BJP leader insults the national flag