| Tuesday, 10th April 2018, 2:30 pm

യോഗി സര്‍ക്കാര്‍ കാവി പൂശിയ അംബേദ്കര്‍ക്ക് നീല നിറം നല്‍കി ബി.എസ്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പിയില്‍ യോഗി സര്‍ക്കാര്‍ കാവി നിറം പൂശിയ അംബേദ്കര്‍ പ്രതിമയ്ക്ക് യഥാര്‍ത്ഥ നിറമായ നീലനിറം നല്‍കി ബി.എസ്.പി. പ്രതിമ അനാച്ഛാദനം ചെയ്യുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന ബി.എസ്.പി പ്രാദേശിക ഹെഡ് ഹേമേന്ദ്ര ഗൗതമാണ് അതിന് യഥാര്‍ത്ഥ നിറം നല്‍കിയത്.

വെള്ളിയാഴ്ചയാണ് ബദയൂണിലെ അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടത്. പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയതോടെയാണ് യു.പി സര്‍ക്കാര്‍ പുതിയ പ്രതിമ സ്ഥാപിച്ചത്.

യു.പിയിലെ ബദയൂണ്‍ ജില്ലാ ഭരണകൂടമാണ് തകര്‍ക്കപ്പെട്ട അംബേദ്കര്‍ പ്രതിമയ്ക്ക് പകരം കാവി നിറത്തിലുള്ള അംബേദ്കര്‍ പ്രതിമ സ്ഥാപിച്ചത്. അംബേദ്കറുടെ പേരിനൊപ്പം “റാംജി” എന്ന് കൂട്ടിച്ചേര്‍ത്ത നടപടി വിവാദമായതിനു പിന്നാലെയായിരുന്നു പുതിയ സംഭവം.

കഴിഞ്ഞദിവസം പുതിയ പ്രതിമ അനാച്ഛാദനം ചെയ്തപ്പോഴാണ് കാവി നിറത്തിലുള്ള കോട്ടണിഞ്ഞ അംബേദ്കര്‍ രൂപം പ്രത്യക്ഷപ്പെട്ടത്. സാധാരണഗതിയില്‍ അംബേദ്കര്‍ പ്രതിമകളില്‍ നീല നിറമാണ് ഉപയോഗിക്കാറുള്ളത് എന്നിരിക്കെയാണ് കാവി നിറത്തിലുള്ള പ്രതിമയുമായി യു.പി ഭരണകൂടത്തിന്റെ രംഗപ്രവേശം.


Also Read: വി.ടി ബല്‍റാമിനെതിരെ അക്രമമെന്ന് പ്രചാരണം; പ്രചരിപ്പിച്ചത് അമിത വേഗത്തില്‍ വന്ന് പൊലീസുകാരനെ ഇടിച്ച് കണ്ണാടി പൊട്ടിയ ബല്‍റാമിന്റെ വാഹനത്തിന്റെ ചിത്രം; വാഹനം നിര്‍ത്താതെ ബല്‍റാം


സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു്. ബി.ജെ.പി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വതിനെയും കാവിവത്കരിക്കുകയാണെന്ന് സമാജ് വാദി പാര്‍ട്ടി എം.എല്‍.എയും പാര്‍ട്ടി വക്താവുമായ സുനില്‍ സിങ് ആരോപിച്ചിരുന്നു. നേരത്തെ സംസ്ഥാനത്തെ വിവിധ കെട്ടിടങ്ങള്‍, മതിലുകള്‍, പാര്‍ക്കുകള്‍, ബസ്സുകള്‍ തുടങ്ങി സ്‌കൂള്‍ ബാഗുകള്‍ക്ക് വരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കാവി പൂശിയത് വിവാദമായിരുന്നു.

“നിറത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ് സര്‍ക്കാര്‍.എല്ലാത്തിലും കാവി നിറം പൂശുകയാണ് . ഇപ്പോള്‍ അംബേദ്കര്‍ പ്രതിമയിലും കാവി പൂശിയിരിക്കുന്നു. ബി.ജെ.പിയുടെ ഉദ്ദേശ്യം എന്തെന്ന് ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. ഇത് അവരെ ഒരു നിലക്കും സഹായിക്കില്ല”, എന്നും സുനില്‍ സിങ്് പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more