| Thursday, 14th July 2016, 10:49 am

സാക്കിര്‍ നായിക്കിന്റെ തലവെട്ടിയെടുക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം നല്‍കും: സ്വാധി പ്രാചി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇസ്‌ലാമിക പ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്  വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് സാധ്വി പ്രാചി രംഗത്ത്.

സാക്കിര്‍ നായിക്കിന്റെ തലവെട്ടുന്നവര്‍ക്ക് 50 ലക്ഷം രൂപയാണ്  പാരിതോഷികമായി സ്വാധി പ്രാചി പ്രഖ്യാപിച്ചത്.

സാക്കിര്‍ നായിക്ക് പണ്ഡിതന്‍ ചമഞ്ഞു തീവ്രവാദം വളര്‍ത്തുകയാണ്. ആരെങ്കിലും സൗദി അറേബ്യയില്‍ പോകുന്നുണ്ടെങ്കില്‍ സാക്കിര്‍ നായിക്കിന്റെ തല വെട്ടിയെടുത്ത് ഭാരതത്തില്‍ കൊണ്ട് വന്നാല്‍ താന്‍ 50 ലക്ഷം രൂപ നല്‍കുമെന്ന് സാധ്വി സ്വകാര്യ ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.

സാക്കിര്‍ നായിക് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് പറഞ്ഞ സാധ്വി എല്ലാ ഇസ്ലാമിക ഗുരുക്കന്മാരെയും കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more