| Monday, 3rd October 2016, 9:56 am

ഗാന്ധി തന്റെ മാതൃകയല്ല; ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോദ്‌സയ്ക്ക് സല്യൂട്ട് : സാധ്വി പ്രാചി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജഭല്‍പൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയ്‌ക്കെതിരെ വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. മഹാത്മാഗാന്ധിയുടെ വെടിവെച്ചു കൊന്ന ഗോദ്‌സയെ സെല്യൂട്ട് ചെയ്യാനേ തനിക്കു കഴിയൂവെന്നാണ് സാധ്വി പ്രാചി പറഞ്ഞത്. ഇന്ത്യാ വിഭജനത്തിനും കശ്മീര്‍ പ്രശ്‌നത്തിനും ഉത്തരവാദി ഗാന്ധിയാണെന്നും സാധ്വി പ്രാചി ആരോപിച്ചു.


Also Read: സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഇന്ത്യന്‍ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചതും സൈന്യം സ്ഥിരീകരിക്കാത്തതും


ഗാന്ധി ഒരിക്കലും തന്റെ മാതൃകയല്ല എന്നു വ്യക്തമാക്കിയ അവര്‍ ഗാന്ധിയെ വധിച്ച ഗോദ്‌സയെ മാത്രമേ തനിക്കു സല്യൂട്ട് ചെയ്യാന്‍ കഴിയൂവെന്നും പറഞ്ഞു.

ഇന്ത്യയിലുള്ള പാകിസ്ഥാന്‍ താരങ്ങള്‍ക്കെതിരെയും സാധ്വി പ്രാചി രംഗത്തുവന്നു. അവരുടെ കഴിവ് സ്വന്തം രാജ്യത്ത് കാട്ടിയാല്‍ മതിയെന്നാണ് സാധ്വി പ്രാചി പറഞ്ഞത്.


Don”t Miss: ‘മദ്യപാനികളെ വിവാഹം ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കണം’ പെണ്‍കുട്ടികളോട് മേധ പട്കര്‍


ഇതിനു പുറമേ പാക് താരങ്ങളോട് സിമ്പതി തോന്നുന്ന സല്‍മാന്‍ ഖാനെയും ഷാരൂഖ് ഖാനെയും ആമിര്‍ ഖാനെയും പോലുള്ള പാകിസ്ഥാനിലേക്കു പോകണമെന്നും സാധ്വി പ്രാചി പറഞ്ഞു.

പാക് കലാകാരന്മാര്‍ക്കെതിരായ പ്രതിഷേധത്തിനെതിരെ സല്‍മാന്‍ ഖാന്‍ അടുത്തിടെ രംഗത്തുവന്നിരുന്നു. അവര്‍ കലാകാരന്മാരാണ് തീവ്രവാദികളല്ല എന്നു പറഞ്ഞാണ് സല്‍മാന്‍ രംഗത്തുവന്നിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more