| Thursday, 28th August 2014, 9:47 am

റയില്‍വേ വികസനം: പുതിയ കോച്ചുകള്‍ പരിഗണിക്കുമെന്ന് സദാനന്ദ ഗൗഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. കേരളത്തിന്റെ ആവശ്യങ്ങള്‍ സംസ്ഥാനത്തെ എം.പിമാര്‍ അറിയിച്ചിട്ടുണ്ടെന്നും ഗൗഡ കൊച്ചിയില്‍ പറഞ്ഞു.

റെയില്‍വേമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ റെയില്‍വേ പദ്ധതികളുടെ അവലോകനയോഗം ഇന്ന് കൊച്ചിയില്‍ ചേരും. എം.പിമാരും പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയ്ക്കായി അടുത്ത ബജറ്റിലെങ്കിലും കൂടുതല്‍ തുക ലഭിക്കണമെന്നാവശ്യപ്പെടാനാണ് തീരുമാനം. ജനങ്ങളുടെ സമര്‍ദ്ദം ചൂണ്ടിക്കാട്ടി എത്രയും പെട്ടെന്ന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായം ആവശ്യപ്പെടും. ഇതിന് പുറമേ പാലക്കാട് പൊള്ളാച്ചി ഗേജ് മാറ്റവും വൈദ്യുതീകരണവും പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടേക്കും.  ട്രെയിനിലെയും റെയില്‍വേസ്റ്റേഷനുകളിലെയും ശുചിത്വത്തിനായി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും ചര്‍ച്ച നടക്കും.

We use cookies to give you the best possible experience. Learn more