ഐ.പി.എല്‍ 2026ല്‍ മലയാളി താരം സഞ്ജു സാംസണ്‍ സീസണിലെ ആദ്യ സെഞ്ച്വറിയടിച്ചിരുന്നു. ഏപ്രില്‍ 11ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലായിരുന്നു താരം മൂന്നക്കം കടന്നത്. 56 പന്തില്‍ പുറത്താവാതെ 115 റണ്‍സായിരുന്നു വിക്കറ്റ് കീപ്പറുടെ സമ്പാദ്യം.
മറ്റൊരു മത്സരത്തിന് ഒരുങ്ങുമ്പോള്‍ സഞ്ജു വീണ്ടും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍, ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. സഞ്ജു ഉടന്‍ തന്നെ മറ്റൊരു വലിയ സ്‌കോര്‍ നേടുമോയെന്നത് സംശയമാണെന്ന് അദ്ദേഹം പറഞ്ഞു.
സദഗോപൻ രമേശ്.
എന്നാല്‍, ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ സി.എസ്.കെയെ താരം ഒറ്റയ്ക്ക് വിജയിപ്പിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. സഞ്ജുവിനെ പോലെ ഒരാള്‍ തിളങ്ങുമ്പോള്‍ ടീമിന്റെ വിജയസാധ്യത ഇരട്ടിയാകുമെന്നും എതിരാളികള്‍ വിയര്‍ക്കുമെന്നും രമേശ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കൂട്ടിച്ചേര്‍ത്തു.
‘സഞ്ജു സാംസണ് ഉടനെ തന്നെ വലിയൊരു സ്‌കോര്‍ കൂടി നേടാന്‍ സാധിക്കുമോയെന്നത് സംശയമാണ്. പക്ഷേ, അവന്‍ ഈ സീസണില്‍ നാല് മാച്ച് വിന്നിങ് പ്രകടങ്ങള്‍ നടത്തുമെന്ന് ഞാന്‍ പ്രവചിച്ചിട്ടുണ്ട്. അതിനാല്‍ മൂന്ന് മത്സരങ്ങളില്‍ കൂടി അവന്‍ സി.എസ്.കെയെ ഒറ്റയ്ക്ക് ജയിപ്പിക്കും. ഈ പ്രകടനങ്ങള്‍ തുടര്‍ച്ചായി സംഭവിച്ചാല്‍ അത് സി.എസ്.കെയ്ക്ക് വലിയ കാര്യമാണ്. അവര്‍ക്ക് പ്ലേഓഫ് പോരാട്ടങ്ങളിലേക്ക് എത്താന്‍ സാധിക്കും.
സഞ്ജുവിനെപ്പോലൊരു താരം ഫോമിലായാല്‍ ടീമിന്റെ വിജയസാധ്യത ഇരട്ടിയാകും. മുമ്പത്തെ മത്സരത്തില്‍ സഞ്ജു സ്‌കോര്‍ ചെയ്താല്‍ എതിരാളികള്‍ സമ്മര്‍ദത്തിലാകും. ആയുഷ് മാഹ്‌ത്രെയോ മറ്റൊരു തരാമോ ആണ് സ്‌കോര്‍ ചെയ്തതെങ്കില്‍ എതിര്‍ ടീമുകള്‍ ഇത്ര ഭയപ്പെടില്ല. സഞ്ജുവും ഋതുരാജ് ഗെയ്ക്വാദും ഒരുമിച്ച് തിളങ്ങുകയാണെങ്കില്‍ അത് ടീമിന് കൂടുതല്‍ ഗുണം ചെയ്യും,’ സദഗോപന്‍ രമേശ് പറഞ്ഞു.
സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com
അതേസമയം, സി.എസ്.കെ ഇന്ന് (ഏപ്രില്‍ 14) തങ്ങളുടെ അഞ്ചാം മത്സരത്തിന് ഇറങ്ങുന്നുണ്ട്. സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍.
Content Highlight: Sadagopan Ramesh says that it is doubtful that Sanju Samson score another big one immediately in IPL 2026