| Tuesday, 19th August 2025, 3:53 pm

'ഇന്ത്യന്‍ ഇതിഹാസങ്ങള്‍' പക്ഷേ നാണക്കേടിന്റെ റെക്കോഡും ഇവര്‍ക്ക് തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗതി മാറ്റിമറിച്ച താരങ്ങളാണ്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നും ഒട്ടനവധി റെക്കോഡുകളും നാഴികക്കല്ലുകളും സ്വന്തമാക്കി തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മൂവര്‍ക്കും സാധിച്ചിരുന്നു.

നിലവില്‍ ടി-20 ഫോര്‍മാറ്റില്‍ നിന്നും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്തും വിരാടും 2027ലെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ്. ക്രിക്കറ്റില്‍ ഒട്ടനവധി നേട്ടങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ടെങ്കിലും മൂന്നുപേരും ഒരു നാണംകെട്ട റെക്കോഡില്‍ മുന്നിലാണ്.

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ പൂജ്യം റണ്‍സിന് പുറത്താക്കുന്ന ആദ്യ മൂന്നു ഇന്ത്യന്‍ താരങ്ങളാണ് ഇവര്‍. വിരാട് കോഹ്‌ലിയാണ് ഏറ്റവും കൂടുതല്‍ തവണ ഡക്ക് ആയത്. പിറകെ രോഹിത്തും സച്ചിനും സമാസമം നാണക്കേടിന്റെ റെക്കോഡില്‍ എത്തി.

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ ഡക്കായ ഇന്ത്യന്‍ താരങ്ങള്‍

വിരാട് കോഹ്‌ലി – 38

രോഹിത് ശര്‍മ – 34

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 34

അതേസമയം 2025 ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സെപ്റ്റംബംര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതോടെ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡും പ്രഖ്യാപിച്ചു. 15 അംഗങ്ങള്‍ ഉള്ള സ്‌ക്വാഡാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ ആയും ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായുമാണ് നിയമിച്ചത്.

പ്രതീക്ഷിച്ചപോലെ മലയാളി താരം സഞ്ജു സാംസന്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറും ആയിട്ടായിരിക്കും സഞ്ജു ടീമിനൊപ്പം ചേരുക. ഓപ്പണര്‍ ആയി അഭിഷേക് ശര്‍മയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്

Content Highlight: Sachin, Virat And Rohit In Unwanted Record Achievement

We use cookies to give you the best possible experience. Learn more