| Wednesday, 27th August 2025, 11:08 pm

അദ്ദേഹം ഒരു വലിയ താരമായി മാറുമെന്ന് എനിക്ക് അറിയാമായിരുന്നു: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സന്‍ ട്രോഫിയില്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട് 13500 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇപ്പോള്‍ റൂട്ടിന് അഭിനന്ദവുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒരു ഓണ്‍ലൈന്‍ ചാനല്‍ നടത്തിയ നടത്തിയ സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍.

‘13,000 റണ്‍സ് പിന്നിട്ടത് ഒരു മികച്ച നേട്ടമാണ്. അദ്ദേഹം ഇപ്പോഴും നല്ലരീതിയില്‍ കളിക്കുന്നു. 2012ല്‍ നാഗ്പൂരില്‍ വെച്ച് അദ്ദേഹത്തിന്റെ അരങ്ങേറ്റ പ്രകടനം കണ്ടപ്പോള്‍, ഞാന്‍ എന്റെ സഹതാരങ്ങളോട് ഇംഗ്ലണ്ടിന്റെ ഭാവി ക്യാപ്റ്റനെയാണ് നിങ്ങള്‍ കാണുന്നതെന്നു പറഞ്ഞിരുന്നു.

വിക്കറ്റ് നിലനിര്‍ത്താനും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവാണ് എന്നെ ആകര്‍ഷിച്ചത്. ആ നിമിഷം തന്നെ അദ്ദേഹം ഒരു വലിയ താരമായി മാറുമെന്നു എനിക്ക് അറിയാമായിരുന്നു,’ ജോ റൂട്ടിനെ പ്രശംസിച്ചുകൊണ്ടാണ് സച്ചിന്‍ പറഞ്ഞു.

200 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 15,921 റണ്‍സ് അടിച്ചുകൂട്ടിയ സച്ചിന്റെ പേരിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് എന്ന ലോക റെക്കോഡ്. 13543 റണ്‍സ് നേടിയ ജോ റൂട്ടിന്, ഈ അവിശ്വസനീയമായ നേട്ടം കൈവരിക്കാന്‍ ഇനി വേണ്ടത് 2378 റണ്‍സാണ്.

അതേസമയം 2025ലെ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് തിരശീല ഉയരുന്നത്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Sachin Tendulkar Talking About Joe Root

We use cookies to give you the best possible experience. Learn more