മുംബൈ : ഇന്ത്യയിലെ ക്രിക്കറ്റ് ഭരണം മികച്ചതാണോ എന്ന് ഉറപ്പുവരുത്താന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍ മൗനം വെടിയണമെന്ന് ബി.സി.സി.ഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകന്‍ മുന്‍ താരങ്ങള്‍ക്ക് കഴിയുമെന്നും വിനോദ് റായ് പറഞ്ഞു.
Also read ‘വെജിറ്റേറിയന്‍’ സമൂഹത്തെ നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കൂ; മുംബൈക്കാരോട് രാജ് താക്കറെ
സുപ്രീംകോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അധികാരമേറ്റ ഇടക്കാല സമിതി തലവനായ വിനോദ് റായ് സമിതിയുടെ പ്രവര്‍ത്തനം മികച്ചതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നാണ് മുന്‍ താരങ്ങളോട് ആവശ്യപ്പെട്ടത്.
“കപില്‍ ദേവ്, സൗരവ് ഗാംഗുലി, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌ക്കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം” വിനോദ് റായ് പറഞ്ഞു.
ഇന്ത്യന്‍ ടീം മികച്ച നിലയിലാണ് ഇപ്പോള്‍ ഉള്ളതെന്നും വിനോദ് റായ് പറഞ്ഞു. “പ്രകടന മികവില്‍ അത്യുന്നതിയിലാണ് ടീം ഇന്ത്യ. മികച്ച യുവതാരങ്ങള്‍ ടീമിലുണ്ട്. ക്രിക്കറ്റിനായി ആത്മസമര്‍പ്പണം ചെയ്യുന്നവരുമാണ് അവര്‍. ഫീല്‍ഡിലെ അവരുടെ പ്രതിജ്ഞാബദ്ധത തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തും. ഇത്തരത്തില്‍ പ്രകടനം പുറത്തെടുക്കുന്ന ടീമിന് അധികൃതര്‍ മികച്ച പിന്തുണ നല്‍കണം” അദ്ദേഹം വ്യക്തമാക്കി.