| Wednesday, 3rd December 2014, 2:48 pm

ഫില്‍പ്പ് ഹ്യൂഗ്‌സിന് സച്ചിന്റെ അന്ത്യാഞ്ജലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂഗ്‌സിന്റെ മരണത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് സച്ചിന്‍ അനുശോചനം അറിയിച്ചത്.

” ഫില്‍പ്പ് നിന്നെ മിസ് ചെയ്യുന്നു. പഠിക്കാനും പൂര്‍ണതയ്ക്കുവേണ്ടി ശ്രമിക്കാനുമുള്ള നിന്റെ താല്‍പര്യം വളരെ മികച്ചതാണ്. ഹ്യൂഗ്‌സ് യാത്രമൊഴി” എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

ഹ്യൂഗ്‌സിനൊപ്പം നില്‍ക്കുന്ന ചിത്രവും സച്ചിന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2013 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായിരുന്ന ഫില്‍പ്പ് മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയിലായിരുന്നു.

അനില്‍ കുംബ്ലെയും ഫില്‍പ്പ് ഹ്യൂഗ്‌സിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്.

ഇന്നാണ് ഫില്‍പ്പ് ഹ്യൂഗ്‌സിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ജന്മനഗരമായ മാക്‌സ്‌വില്ലെയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ട്, വെസ്റ്റിന്റീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest Stories

We use cookies to give you the best possible experience. Learn more