| Wednesday, 29th July 2020, 6:44 pm

കോണ്‍ഗ്രസിനെ വിജയിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ അധ്വാനത്തെ മാനിക്കാന്‍ താങ്കള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; പുതിയ അധ്യക്ഷന് ആശംസകളുമായി സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന് ആശംസകളുമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സച്ചിന്‍ പൈലറ്റ്. പുതിയ അധ്യക്ഷന് സമ്മര്‍ദ്ദങ്ങളേതുമില്ലാതെ പ്രവര്‍ത്തിക്കാനാകട്ടെയെന്ന് സച്ചിന്‍ ആശംസിച്ചു

‘ചുമതലയേറ്റെടുക്കുന്ന ഗോവിന്ദ് സിംഗ് ഡോട്‌സരയ്ക്ക് അഭിനന്ദനങ്ങള്‍. സമ്മര്‍ദ്ദങ്ങളേതുമില്ലാതെയും പക്ഷഭേദമില്ലാതെയും പ്രവര്‍ത്തിക്കാന്‍ താങ്കള്‍ക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടിയ്ക്കായി പ്രയ്തനിച്ച കോണ്‍ഗ്രസുകാരുടെ അഭിമാനത്തെ സംരക്ഷിക്കാന്‍ താങ്കള്‍ക്കാകുമെന്ന് ഞാന്‍ കരുതുന്നു’, സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ബുധനാഴ്ചയാണ് ഗോവിന്ദ് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്തത്. സച്ചിന്‍ പൈലറ്റിന്റെ പിന്‍ഗാമിയായാണ് ഗോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

2014 മുതല്‍ സച്ചിന്‍ പൈലറ്റായിരുന്നു രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍. 2018 ല്‍ പാര്‍ട്ടി വീണ്ടും സംസ്ഥാനത്ത് അധികാരത്തിലേറുമ്പോള്‍ സച്ചിന്റെ നേതൃത്വം ഗുണകരമായി എന്ന വിലയിരുത്തലുകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more