| Tuesday, 14th July 2020, 3:06 pm

ട്വിറ്റര്‍ ബയോ മാറ്റി പൈലറ്റ്; നെയിം ബോര്‍ഡ് നീക്കി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷ പദവിയില്‍നിന്നും പുറത്തായതിന് പിന്നാലെ ട്വിറ്റര്‍ ബയോ മാറ്റി സച്ചിന്‍ പൈലറ്റ്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി എന്നത് മാറ്റി ടോങ്കില്‍നിന്നുള്ള എം.എല്‍.എ എന്ന് അദ്ദേഹം എഴുതി ചേര്‍ത്തു.

അതേസമയം തന്നെ, സച്ചിന്‍ പൈലറ്റിന്റെ നെയിംബോര്‍ഡ് പാര്‍ട്ടി ആസ്ഥാനത്തെ ഓഫീസില്‍നിന്നും കോണ്‍ഗ്രസ് എടുത്തുമാറ്റി.

പൈലറ്റിനെ ചുമതലകളില്‍നിന്നും മാറ്റിയതിന് തൊട്ടുപിന്നാലെ പുതിയ അധ്യക്ഷനെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഗോവിന്ദ് സിങ് ദൊതാസ്രയെയാണ് ചുമതല ഏല്‍പ്പിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന് പ്രത്യേക നിയമസഭാ കകക്ഷി യോഗത്തിലാണ് പുതിയ അധ്യക്ഷനേയും തീരുമാനിച്ചത്. വിദ്യാഭ്യാസ-ടൂറിസം വകുപ്പ് മന്ത്രി കൂടിയാണ് ഗോവിന്ദ് സിങ്.

രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സച്ചിന്‍ പൈലറ്റിനെ മാറ്റിയിരുന്നു. അതേസമയം ഉപമുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more