| Monday, 15th April 2013, 12:06 am

സച്ചിന്‍ ഫോമിലല്ല: വിരമിക്കാന്‍ സമയമായെന്ന് സ്റ്റീഫ് വോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ പറഞ്ഞു.

കൊല്ലത്ത് ഒരു സ്വാകാര്യ പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷു ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കൊല്ലത്തെത്തിയതായിരുന്നു സ്റ്റീവ് വോ. []

സച്ചിന്റെ ഗ്രാഫ് നോക്കിയാല്‍ അദ്ദേഹത്തിന്റെ ഫോമില്ലായ്മയെ കുറിച്ച് വ്യക്തമാകും. ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ടെസ്റ്റ് മത്സരങ്ങളില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ല.

സച്ചിന്റെ മത്സരങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. സച്ചിന്‍ ഇതിഹാസ താരമാണ്. എന്നാല്‍ ഫോമില്ലാത്ത ഒരു താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുന്നത് ശരിയല്ല.

സച്ചിന്‍ ഉചിത സമയത്ത് വിരമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റിവ് വോ പറഞ്ഞു. ഇന്ത്യയോടേറ്റ തോല്‍വി ആഷസ് പരമ്പരയിലെ ഒസീസിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more