മുംബൈ: ക്രിക്കറ്റ് കളിയേക്കാള്‍ ബുദ്ധിമുട്ടിയത് അഭിനയിക്കാനായിരുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ആരാധകരും ചലച്ചിത്ര പ്രേമികളും കാത്തിരിക്കുന്ന സച്ചിന്‍ വേഷമിടുന്ന ചിത്രം സച്ചിന്‍ എ ബില്ല്യന്‍ ഡ്രീംസിന്റെ ടീസര്‍ പുറത്തു വന്നതിന്റെ പിന്നാലെയായിരുന്നു സച്ചിന്റെ പ്രതികരണം. ജെയിംസ് എര്‍സ്‌കിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സച്ചിന്റെ ക്രിക്കറ്റിലെയും സ്വകാര്യ ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കു വെക്കുന്ന സിനിമയുടെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. 5 രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം ലോകത്താകെ 200 തിയറ്ററുകളില്‍ റിലീസ് ചെയ്യും.
രവി ഭാഗ്ചാന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 200 നോട്ടൗട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ. ആര്‍. റഹ്മാനാണ്. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകെ തന്നെ വൈറലായിക്കഴിഞ്ഞു.
ടീസര്‍ കാണാം