| Sunday, 7th October 2018, 2:18 pm

ശബരിമലയില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന ഉത്തരവ് വന്ന പശ്ചാത്തലത്തില്‍ സന്നിധാനത്ത് എല്ലാ ഒരുക്കങ്ങളും നടത്തിയതായി സര്‍ക്കാര്‍. തയ്യാറെടുപ്പുകള്‍ വിശദമാക്കി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

പമ്പയിലും സന്നിധാനത്തും സ്ത്രീകള്‍ക്കായി ശുചിമുറികള്‍ ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.സ്ത്രീജീവനക്കാരെ നിയമിക്കുമെന്നും സത്യവാങ്മൂലത്തിലുണ്ട്.

നേരത്തെ സന്നിധാനത്ത് വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ദേവസ്വം കമ്മിഷണറാണ് പുറത്തിറക്കിയത്.

ALSO READ: തന്ത്രികുടുംബം ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയത് സ്വാഗതാര്‍ഹം; സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ദേവസ്വം മന്ത്രി

ശബരിമലയിലെ മണ്ഡലം-മകരവിളക്ക്, മാസപൂജകള്‍ ഉള്‍പ്പടെയുള്ള എല്ലാ ചടങ്ങുകള്‍ക്കും ദേവസ്വം ബോര്‍ഡിലെ വനിത ജീവനക്കാരെയും എംപ്ലോയ്മെന്റ് വഴി എത്തിയ താല്‍കാലിക വനിതാ ജീവനക്കാരെയും നിയമിക്കാനാണ് ദേവസ്വം കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

അതേസമയം, ശബരിമലയില്‍ 14, 15 തിയ്യതികളിലായി വനിതാ പൊലീസുകാര്‍ ഡ്യൂട്ടിക്കെത്തും. ഇത് സംബന്ധിച്ച് 40 വനിതാ പൊലീസുകാരുടെ പട്ടിക ജില്ലാ പൊലീസ് മേധാവി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കയച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള നാല്‍പതു പേരില്‍ 30 വനിതാ പൊലീസുകാരെയും 14, 15 തിയ്യതികളിയായി ശബരിമലയില്‍ എത്തും.

ശബരിമലയില്‍ ഡ്യൂട്ടിയ്ക്ക് കേരളാ പൊലീസിലെ വനിതകള്‍ സ്വമേധയാ വന്നില്ലെങ്കില്‍ ഇതര സംസ്ഥാനത്തെ വനിതാ പൊലീസുകാരെ എത്തിക്കാനുള്ള സഹായം തേടുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more