| Thursday, 18th October 2018, 6:59 pm

ശബരിമലയില്‍ കൊടിപിടിച്ചുള്ള സമരം വേണ്ടെന്ന് കോണ്‍ഗ്രസിനോട് രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമലയില്‍ തീവ്രസമരം വേണ്ടെന്ന് കേരള നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. കൊടിപിടിച്ചുള്ള സമരം വേണ്ടെന്നും പ്രകോപനകരമായ സമരരീതികളിലേക്ക് കടക്കരുതെന്നും രാഹുല്‍ അറിയിച്ചിട്ടുണ്ട്.

തീവ്രസമരം കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണെന്നാണ് രാഹുലിന്റെ നിലപാട്. ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരം മാനിക്കണമെന്നും രാഹുല്‍ പറഞ്ഞു.

ശബരിമലയില്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനില്ലെന്ന് രാഹുലിനെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
ശബരിമല വിഷയത്തില്‍ എ.ഐ.സി.സിയുടെയും കെപിസിസിയുടെയും നിലപാടുകള്‍ തമ്മില്‍ വൈരുധ്യമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more