| Monday, 24th December 2018, 8:02 pm

ശബരിമല കര്‍മ്മ സമിതിയുടെ ദേശീയ ഘടകം രൂപീകരിച്ചു; അമൃതാനന്ദമയി രക്ഷാധികാരി; സെന്‍കുമാരും പ്രിയദര്‍ശനും സമിതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: സുപ്രീംകോടതി വിധിയ്‌ക്കെതിരായ ശബരിമല സമരത്തെ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് വേണ്ടി ശബരിമല കര്‍മ്മ സമിതിയുടെ ദേശീയ ഘടകം രൂപീകരിച്ചു. അമൃതാനന്ദമയിയാണ് രക്ഷാധികാരികളില്‍ ഒരാള്‍.

മുന്‍ ഡിജിപി ടി പി സെന്‍കുമാറും സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ് ണനും ഉപാധ്യക്ഷന്മാരാണ്.

ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ സമിതിയംഗമാണ്. കര്‍ണാടക ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് എന്‍. കുമാറാണ് സമിതിയുടെ ദേശീയ അദ്ധ്യക്ഷന്‍. പന്തളം കൊട്ടാരം പ്രതിനിധി പി. ശശികുമാര്‍ വര്‍മ്മ, അമൃതാനന്ദമയി, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി , കൊളത്തൂര്‍ മഠാധിപതി ചിദാനന്ദപുരി തുടങ്ങിയവരാണ് രക്ഷാധികാരിമാര്‍. കേരള വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ. പ്രമീളാദേവി, ന്യൂറോ സര്‍ജന്‍ ഡോ. മാര്‍ത്താണ്ഡപിളള എന്നിവര്‍ സമിതിയിലുണ്ട്.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായി നിലപാടെടുത്തവരും സംഘപരിവാര്‍ അനുകൂലികളുമാണ് സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

We use cookies to give you the best possible experience. Learn more