| Tuesday, 7th April 2026, 8:36 am

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ കൊള്ള മറയ്ക്കാന്‍ ശബരിമല വിഷയം ആയുധമാക്കുന്നു: സ്വാമി ഭദ്രാനന്ദ

നിഷാന. വി.വി

കോഴിക്കോട്: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 550 കോടി മൂല്യമുള്ള സ്വര്‍ണവും രത്‌നങ്ങളും ബി.ജെ.പിക്കാര്‍ അടിച്ച് മാറ്റി കൊണ്ടുപോയതായി സ്വാമി ഭദ്രാനന്ദ.

വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തന്റെ കൈയില്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകളുണ്ടെന്നും ഈ വിവരങ്ങള്‍ അമിക്യസ് ക്യൂറിയും വിനോദ് റോയിയും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ ഒരു അന്വേഷണവും നടത്താതിരിക്കാന്‍ ബി.ജെ.പിയുടെ തിരുവനന്തപുരത്തെ കൗണ്‍സിലര്‍മാരും കരമന ജയന്‍, രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ ഇടപെട്ടാണ് ഈ കളി നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറക്കൊള്ള മറച്ചുവെക്കാനാണ് ബി.ജെ.പി ശബരിമല കേസ് ഉയര്‍ത്തിയതെന്നും സ്വാമി ഭദ്രാനന്ദ പറഞ്ഞു. ബി.ജെ.പി ഇപ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടിയല്ല, ബിസിനസ് ജനതാ പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘100 പേരെ കൊന്നതിന് കേസുള്ള ഒരാളെ കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാക്കി. 197 കോടി കടമുണ്ടായിരിക്കെ എംയിസ് കൊണ്ടുവരുമെന്ന് കേന്ദ്രം പറയുന്നു. ആമ മുട്ട കൊണ്ടുവരും,’ അദ്ദേഹം പരിസിച്ചു.

മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഈ സമയത്ത് ജനം ചിന്തിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. മതവും രാഷ്ട്രീയവും തമ്മില്‍ കലരാതെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

സമയത്ത് ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാതെ വയറില്‍ ഗ്യാസ് വിട്ട് നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ക്രിസ്മസിനും ഓണത്തിനും രണ്ട് കുറ്റി കൊടുക്കുമെന്നാണ് ബി.ജെ.പി പറയുന്നത് അതില്‍ തന്നെ വര്‍ഗീയതായുണള്ളത്. ഈ സ്‌ക്രിപ്റ്റ് എഴുതിയത് ബിഷപ്പ് ജനതാ പാര്‍ട്ടിയാണ്. റംസാന് ഒരു കുറ്റി വന്നാല്‍ അടുപ്പ് വേവില്ലേ, മുസ്‌ലിങ്ങള്‍ക്ക് ഒരു കുറ്റി കൊടുത്താല്‍ എന്താണ്,’ ഭദ്രാനന്ദ ചോദിച്ചു.

ബി.ജെ.പി ഉയര്‍ത്തുന്ന ലവ് ജിഹാദ് ആരോപണങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. സ്‌നേഹിച്ച് കല്ല്യാണം കഴിക്കുന്നത് എങ്ങനെയാണ് ലവ് ജിഹാദ് ആവുന്നതെന്നും മുസ്‌ലിങ്ങളെല്ലാം എങ്ങനെയാണ് തീവ്രവാദികളാവുന്നതെന്നും അദ്ദേഹം ചോദിച്ചു.

Content Highlight: Sabarimala issue being used as a weapon to hide the loot of the vault of Padmanabha Swamy temple; BJP playing politics on the pretext of religion should be wary: Swami Bhadrananda

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more