പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവ് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് വെച്ചാണ് എസ്. ഐ.ടി തന്ത്രിയെ ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതുമെന്നാണ് റിപ്പോർട്ടുകൾ.
കൊല്ലം വിജിലൻസ് കോടതിയിൽ തന്ത്രിയെ ഹാജരാക്കുമെന്നാണ് വിവരം. കേസിലെ പ്രധാനപ്പെട്ട തെളിവുകൾ തന്ത്രിക്കെതതിരെ ലഭിച്ചെന്ന് എസ്.ഐ.ടി ചൂണ്ടിക്കാട്ടി.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് തുടക്കം മുതൽ തന്നെ എല്ലാ സഹായങ്ങളും തന്ത്രി കണ്ഠരര് രാജീവ് നൽകിയിരുന്നെന്ന് എസ്.ഐ.ടി റിപ്പോർട്ട് ചെയ്തു.
സ്‌പോൺസർ ഷിപ്പ് അടക്കം എല്ലാ സഹായങ്ങളും ചെയ്‌തെന്നും ഭരണസമിതിയിൽ ഇടപെട്ടുകൊണ്ട് ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുപ്പിച്ചതും തന്ത്രിയാണെന്നും എസ്.ഐ.ടി പറഞ്ഞു.
തട്ടിപ്പിന് വഴിയൊരുക്കിയതും ഇടപാടുകൾക്ക് നേതൃത്വം നൽകിയതും അദ്ദേഹത്തിന്റെ അറിവോടെയും സ്വാധീനത്തിലുമായിരുന്നെന്ന് എസ്.ഐ.ടി കണ്ടെത്തി. സ്വർണം മാറ്റിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നെന്നും എസ്.ഐ.ടി റിപ്പോർട്ടിൽ പറയുന്നു.
Content Highlight: Sabarimala gold theft: Thantri Kantarar Rajeev arrested