| Friday, 28th November 2025, 1:52 pm

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ഠരര് രാജീവരെ എസ്.ഐ.ടി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകി വിളിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

തന്ത്രി കണ്ഠരര് രാജീവരുമായുള്ള സൗഹൃദമാണ് ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാധീനമുണ്ടാക്കാൻ കാരണമായതെന്ന് പത്മകുമാർ എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു.

കണ്ഠരര് രാജീവ് വഴിയാണ് താനും പോറ്റിയും പരിചയപെടുന്നതെന്നും അതുകൊണ്ടാണ് ഇത്രയും വിശ്വാസമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ബന്ധമുണ്ടെന്നും തന്റെ വീട്ടിലടക്കം പോറ്റി വന്നിരുന്നെന്നും
എ. പത്മകുമാർ നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കണ്ഠരര് രാജീവർക്കെതിരെയുള്ള മൊഴി.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlight: Sabarimala gold theft; SIT to question Thantri Kantarar Rajiv

We use cookies to give you the best possible experience. Learn more