| Thursday, 2nd July 2026, 3:56 pm

ടി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്, എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്? സഞ്ജുവിന് പിന്തുണയുമായി മുന്‍ താരം

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന് പിന്തുണയുമായി മുന്‍ താരം സാബ കരീം. ഇംഗ്ലണ്ടിനെതിരായ ആദ്യ പരമ്പരയില്‍ സഞ്ജു ഒരു റണ്ണിനാണ് കൂടാരം കയറിയത്. ഇതിന് പിന്നാലെ താരത്തെ ഓപ്പണിങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നും പകരം വൈഭവ് സൂര്യവംശിയെ കളത്തിലിറക്കണമെന്നുമാണ് പല മുന്‍ താരങ്ങളുടെ അഭിപ്രായം

എന്നാല്‍ സഞ്ജു മികച്ച താരമാണെന്നും മികച്ച ഐ.പി.എല്‍ സീസണ്‍ സഞ്ജുവിനുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ടി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാകാനും താരത്തിന് സാധിച്ചിരുന്നെന്നും സാബ കരീം ചൂണ്ടിക്കാട്ടി. കൂടാതെ നിലവില്‍ സഞ്ജുവനിനെ എന്തിനാണ് എല്ലാവരും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ഞാന്‍ ഇപ്പോള്‍ കൂടുതലൊന്നും ചിന്തിക്കുന്നില്ല. സഞ്ജു സാംസണ്‍ ഒരു മികച്ച താരമാണ്. അദ്ദേഹം ഒരു മാച്ച് വിന്നറാണെന്ന് നമ്മള്‍ മറക്കരുത്. വളരെ മികച്ചൊരു ഐ.പി.എല്‍ സീസണ്‍ സഞ്ജുവിനുണ്ടായിരുന്നു. അതിനുമുമ്പ്, ടി-20 ലോകകപ്പില്‍ ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ ആയും സഞ്ജുവിനെ തെരഞ്ഞെടുത്തിട്ടുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്? ‘എന്തുകൊണ്ടാണ് എല്ലാവരും എന്നെത്തന്നെ ലക്ഷ്യമിടുന്നത്?’ എന്നായിരിക്കും സഞ്ജു സാംസണ്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകുക,’

ലോകകപ്പിലെ വമ്പന്‍ പ്രകടനത്തിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. അയര്‍ലാന്‍ഡ് പരമ്പരയില്‍ വെറും അഞ്ച് റണ്‍സ് നേടിയ താരം ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടി-20യിലും നിരാശപ്പെടുത്തിയിരുന്നു. ഏഴ് പന്തില്‍ ഒരു റണ്‍ മാത്രമാണ് വിക്കറ്റ് കീപ്പര്‍ സ്‌കോര്‍ ചെയ്തത്.

ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ സഞ്ജുവിന് 1405 റണ്‍സുണ്ട്. 65 ടി-20 മത്സരങ്ങളാണ് സഞ്ജു കളിച്ചത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും താരം ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ഐ.പി.എല്ലില്‍ രണ്ട് സെഞ്ച്വറികളടക്കം മിന്നും പ്രകടനമാണ് സഞ്ജു തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കാഴ്ചവെച്ചത്.

അതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മഴ കളി തടസപ്പെടുത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം മത്സരം ജൂലൈ നാലിന് ഓള്‍ഡ് ട്രാഫോഡില്‍ നടക്കും.

Content Highlight: Saba Karim Supports Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more