| Thursday, 4th June 2026, 8:07 am

കോഹ്‌ലിക്ക് ശേഷം അവന്‍ ഏറ്റവും മികച്ച അംബാസഡറാവും: സാബ കരീം

ഫസീഹ പി.സി.

ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. ഒരു ടെസ്റ്റ് ബാറ്റര്‍ എന്ന നിലയില്‍ ടീമിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ തനിക്ക് സാധിക്കുമെന്ന് ഗില്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്‌ലിക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിന്റെ മികച്ച അംബാസിഡറാവാന്‍ ഗില്ലിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു സാബ കരീം.

സാബ കരീം.

‘ഒരു ടെസ്റ്റ് ബാറ്റര്‍ എന്ന നിലയില്‍ ടീമിനായി വലിയ സംഭാവനകള്‍ നല്‍കാന്‍ തനിക്ക് സാധിക്കുമെന്ന് ശുഭ്മന്‍ ഗില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഫോര്‍മാറ്റില്‍ അവന്‍ തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്നുണ്ട്.

അത് ഗില്‍ ടെസ്റ്റ് ക്രിക്കറ്റിനെ എത്രത്തോളം ആസ്വദിക്കുന്നുവെന്നതിന്റെ തെളിവാണ്. വിരാട് കോഹ്‌ലിക്ക് ശേഷം ഈ ഫോര്‍മാറ്റിന്റെ ഏറ്റവും മികച്ച അംബാസിഡറാവാന്‍ അവന് സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്,’ സാബ കരീം പറഞ്ഞു.

ഗില്‍ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. 73 ഇന്നിങ്സുകളില്‍ കളിച്ച താരം 2843 റണ്‍സെടുത്തിട്ടുണ്ട്. പത്ത് സെഞ്ച്വറികളും എട്ട് അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ ഫോര്‍മാറ്റില്‍ അടിച്ചത്.

ശുഭ്മൻ ഗിൽ.

അതേസമയം, ഇന്ത്യന്‍ ടീം അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനായി ഒരുങ്ങുകയാണ്. ജൂണ്‍ ആറ് മുതല്‍ 11 വരെയാണ് അഫ്ഗാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരം നടക്കുന്നത്. ഇതിന് മുന്നോടിയാണ് സാബ കരീമിന്റെ പ്രതികരണം.

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, റിഷബ് പന്ത്, ദേവ്ദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുത്താര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍.

Content Highlight: Saba Karim says that Shubhman Gill could be great ambassador of Test Cricket after Virat Kohli

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more