| Thursday, 13th June 2019, 1:03 pm

99 സെക്കന്‍ഡില്‍ കിടിലന്‍ ആക്ഷന്‍; പ്രഭാസിന്റെ 'സാഹോ'യുടെ ടീസറിന് വന്‍ സ്വീകരണം- ടീസര്‍ കാണാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാഹുബലിയുടെ രണ്ടാംഭാഗത്തിനു ശേഷം പ്രഭാസ് ആരാധകര്‍ കാത്തിരുന്ന സിനിമ വരുന്നു. സിനിമയുടെ 90 ശതമാനവും ആക്ഷന്‍ രംഗങ്ങള്‍ നിറച്ച ‘സാഹോ’യുടെ ടീസര്‍ ഇന്നു പുറത്തിറങ്ങി. ഒരു മണിക്കൂറിനുള്ളില്‍ നാലരലക്ഷത്തോളം ആളുകളാണ് ഇത് യൂട്യൂബില്‍ കണ്ടത്.

ശ്രദ്ധാ കപൂറാണ് നായികയായി എത്തുന്നത്. ഹിന്ദി, തെലുഗു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍ മലയാളിനടന്‍ ലാലും അഭിനയിക്കുന്നുണ്ട്. ഹിന്ദിയില്‍ പ്രഭാസ് തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

റണ്‍ രാജ റണ്‍ എന്ന തെലുഗു സിനിമയിലൂടെ ശ്രദ്ധേയനായ സുജിത്താണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

1.3 മിനിറ്റാണ് ടീസര്‍. ‘ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ ത്രില്ലര്‍’ എന്ന ടാഗ്‌ലൈനോടെയാണ് ടീസര്‍ തുടങ്ങുന്നതുതന്നെ. മലയാളമുള്‍പ്പെടെ നാലു ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്യുമെന്ന് നേരത്തേ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

അടുത്തിടെ പുറത്തുവന്ന സാഹോയുടെ ‘ബിഹൈന്‍ഡ് ദ സീന്‍’ വീഡിയോക്ക് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

ബൈക്ക് ചേസ്, ഏരിയല്‍ ഷോട്ട്, അണ്ടര്‍വാട്ടര്‍ സീന്‍ തുടങ്ങിയ രംഗങ്ങള്‍ ധാരാളമുള്ള സിനിമയുടെ ഭൂരിഭാഗം ലൊക്കേഷനുകളും വിദേശരാജ്യങ്ങളാണ്.

ജാക്കി ഷ്‌റോഫ്, നെല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, മന്ദിര ബേദി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

ഹോളിവുഡ് ആക്ഷന്‍ കോര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സ് ആണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ്.

Latest Stories

We use cookies to give you the best possible experience. Learn more