2027ലെ ലോകകപ്പില്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികളും ആരാധകരും. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറുമായും സെലക്ടര്‍ അജിത് അഗാക്കറുമായും രോ-കോ അത്ര നല്ല ബന്ധത്തിലല്ലെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ലോകകപ്പിന് മുന്നോടിയായി പരിശീലകനും സെലക്ടറും രോ-കോയെ തഴയുമോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.
ഇപ്പോള്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത്. വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും തടയരുതെന്നും അവരെ കളിക്കാന്‍ അനുവധിണമെന്നും പറയുകയാണ് ശ്രീശാന്ത്.
Virat Kohli And Rohit Sharma, Photo: BCCI/x.com
നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മത്സരിക്കുന്ന മിക്ക കളിക്കാരേക്കാളും വളരെ മികച്ചവരാണ് രോഹിത്തും കോഹ്‌ലിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌പോര്‍ട്‌സ് ഡൈനാമിക്കുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.
‘ഗൗതം ഭായ്, നിങ്ങളാണ് പരിശീലകന്‍, ആരെയും തടയരുത്. വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും തടയരുത്, അവരെ കളിക്കാന്‍ അനുവദിക്കുക. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മത്സരിക്കുന്ന മിക്ക കളിക്കാരേക്കാളും അവര്‍ വളരെ മികച്ചവരാണ്. റോ-കോയ്ക്ക് എല്ലാ ആശംസകളും നേരുന്നു, ദയവായി ഈ രണ്ട് ഇതിഹാസങ്ങളെയും തടയരുത്,’ ശ്രീശാന്ത് പറഞ്ഞു.
നിലവില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുകയാണ് രോഹിത്തും വിരാടും. നിലവില്‍ രണ്ടാം മത്സരം പുരോഗമിക്കുമ്പോള്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ട്ത്തില്‍ 121 റണ്‍സാണ് നേടിയത്. 14 റണ്‍സ് നേടിയ കോഹിത്തിനെയും 22 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിനെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നിലവില്‍ 39 പന്തില്‍ 38 റണ്‍സ് നേടി റിതുരാജ് ഗെയ്ക്വാദും 35 പന്തില്‍ 34 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുമാണ് ക്രീസിലുള്ളത്.
അതേസമയം പ്രോട്ടിയാസിനെതിരായ ആദ്യ മത്സരത്തില്‍ വിരാട് സെഞ്ച്വറിയും രോഹിത് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. മത്സരത്തില്‍ കോഹ്‌ലി 120 പന്തില്‍ 135 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏഴ് സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. രോഹിത് ശര്‍മ 51 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്.
Content Highlight: S Sreesanth Talking About Rohit Sharma And Virat Kohli