| Tuesday, 29th July 2014, 10:54 pm

എസ്.എസ് മുദ്ര ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ദില്ലി: ബാങ്ക് ഓഫ് ബറോഡയുടെ വൈസ് ചെയര്‍മാനും എം.ഡിയുമായ എസ്. എസ്. മുദ്ര റിസര്‍വ് ബാങ്കിന്റെ ഡപ്യൂട്ടി ഗവര്‍ണറാകും.

നിലവിലെ ഡപ്യൂട്ടി ഗവര്‍ണറായ കെ.സി ചക്രവര്‍ത്തിയുടെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് മുദ്ര റിസര്‍വ്  ബാങ്കില്‍ എത്തുന്നത്.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രബേഷണറി ഓഫിസര്‍ ആയാണ് മുദ്ര ബാങ്കിങ് മേഖലയില്‍ പ്രവേശിക്കുന്നത്. ആര്‍.ബി.ഐയുടെ നാലാമത്തെ ഡപ്യൂട്ടി ഗവര്‍ണറാണ്.

We use cookies to give you the best possible experience. Learn more