| Thursday, 6th September 2018, 10:21 pm

പി.കെ ശശിയെ സംരക്ഷിക്കില്ല: യുവതി പൊലീസിന് പരാതി നല്‍കട്ടെ; പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്ര പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പി.കെ ശശി എം.എല്‍.എക്കെതിരായുള്ള യുവതിയുടെ പരാതിയില്‍ നടപടി വൈകില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്ര പിള്ള. എം.എല്‍.എയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതിയുടെ പരാതി സംസ്ഥാന, കേന്ദ്ര ഘടകങ്ങള്‍ പൂഴ്ത്തി വെച്ചിട്ടില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതി പൊലീസിന് കൈമാറാന്‍ പാര്‍ട്ടിക്ക് കഴിയില്ല. പരാതിക്കാരിയുടെ പേരും മറ്റും വെളിപ്പെടുത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല.


പരാതി യുവതിതന്നെ പൊലീസിന് കൈമാറട്ടെയെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ ഇക്കാര്യ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ നേരത്തെ തന്നെ ഇക്കാര്യത്തില്‍ പരാതി ലഭിച്ചെന്നും അന്വേഷണം അരംഭിച്ചെന്നുമാണ് സംസ്ഥാന ഘടകം നിലപാട് അറിയിച്ചത്.

കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ.കെ ബാലനും പി.കെ ശ്രീമതിയും അംഗങ്ങളായ കമ്മിറ്റിയാണ് പെണ്‍കുട്ടിയുടെ പരാതി അന്വേഷിക്കുന്നതെന്നും സംസ്ഥാന ഘടകം അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതി നിയമസംവിധാനങ്ങള്‍ക്ക് കൈമാറേണ്ടത് തന്നെയാണ്. ഇതിനുള്ള ശക്തമായ തെളിവുകളും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ശശിക്കെതിരായ നടപടി ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more