| Friday, 16th October 2026, 3:02 pm

ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണര്‍ത്തുന്നില്ല, ഹാപ്പി ബര്‍ത്ത് ഡേ പൃഥ്വിരാജ്; ആശംസയറിച്ച് സാക്ഷാല്‍ രാജമൗലി

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമയില്‍ മലയാള സിനിമയുടെ ബ്രാന്‍ഡ് അബാസഡറായി പ്രവര്‍ത്തിക്കുന്ന നടനെന്ന് പലരും വിശേഷിപ്പിക്കുന്ന അഭിനേതാവാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനേതാവ് എന്നതിന് പുറമെ സംവിധായകനായും കഴിവ് തെളിയിച്ച പൃഥ്വി മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും പ്രധാനവേഷത്തിലെത്തിയിരുന്നു. സലാര്‍ പാര്‍ട്ട് വണ്‍ എന്ന പാന്‍ ഇന്ത്യന്‍ തലത്തില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തില്‍ പ്രഭാസിനൊപ്പം പൃഥ്വിയും പ്രധാനവേഷത്തിലെത്തിയിരുന്നു.

വാരണാസി. Photo: X.com

താരത്തിന്റെ ജന്മദിനമായ ഇന്ന് (വെള്ളി) സംവിധായകന്‍ എസ്.എസ് രാജമൗലി പൃഥ്വിയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചതാണ് ഇപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ഇന്ത്യന്‍ സിനിമാ ലോകം ഒട്ടാകെ കാത്തിരിക്കുന്ന ചിത്രമായ രാജമൗലിയുടെ വാരണാസിയില്‍ വില്ലനായി വേഷമിടുന്നത് പൃഥ്വിരാജാണ്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ താരത്തോടൊപ്പം നില്‍ക്കുന്ന വില്ലന്‍ വേഷമായിരിക്കും പൃഥ്വിയുടേതെന്ന് ഇതിനോടകം സംവിധായകന്‍ സൂചന നല്‍കിയിരുന്നു.

പൃഥ്വിയുടെ കഥാപാത്രമായ കുംഭയെ പരാമര്‍ശിച്ചുകൊണ്ടാണ് എസ്.എസ് രാജമൗലി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജന്മദിനാശംസകള്‍ അറിയിച്ചത്. പൃഥ്വിയ്ക്ക് ജന്മദിനാംശകള്‍, ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണര്‍ത്തുന്നില്ല എന്നാണ് രാജമൗലി തന്റെ സമൂഹമാധ്യമത്തില്‍ കുറിച്ചത്. ആശംസകള്‍ക്ക് ഒരുപാട് നന്ദിയെന്നും ലോകം താങ്കളുടെ മാഡ്‌നെസ് കാണാന്‍ കാത്തിരിക്കുകയാണെന്നും രാജമൗലിയ്ക്ക് മറുപടിയായി പൃഥ്വി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

വാരണാസിക്കൊപ്പം തന്നെ നാനി നായകനാകുന്ന തെലുങ്ക് ചിത്രം ബ്ലഡി റോമിയോയും പൃഥ്വിരാജിന്റേതായി ഒരുങ്ങുന്ന ചിത്രമാണ്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഒടിയനാണ് മലയാളത്തിലെ താരത്തിന്റെ പ്രതീക്ഷ നല്‍കുന്ന മറ്റൊരു ചിത്രം.

Content Highlight: SS Rajamouli wishes prithviraj a happy birthday

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more