| Wednesday, 21st February 2018, 3:01 pm

എസ്. ദുര്‍ഗ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സനല്‍ കുമാര്‍ ശശിധരന്റെ “എസ് ദുര്‍ഗ” പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി. സി.ബി.എഫ്.സി റിവൈസിങ് കമ്മിറ്റിയാണ് തിയേറ്റര്‍ റിലീസിന് അനുമതി നല്‍കിയതെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

ചിത്രം പരമാവധി തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും ഇതിനായി വിതരണ സംവിധാനം തേടുകയാണെന്നും ഇല്ലെങ്കില്‍ സമാന്തരമായ ഒരു വിതരണ സംവിധാനത്തിനുവേണ്ടി ശ്രമിക്കുന്നുണ്ടെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കി.

ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സിനിമാപ്രേമികളുടെ സഹായവും സനല്‍കുമാര്‍ ശശിധരന്‍ ഫെയ്സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more