| Thursday, 2nd April 2026, 6:41 pm

മാറ്റ് ഷോര്‍ട്ടിന് പകരം ചെന്നൈ ആ സ്പിന്നറെ കൊണ്ടുവരണം; മുന്‍ ഇന്ത്യന്‍ താരം

ശ്രീരാഗ് പാറക്കല്‍

സ്വന്തം തട്ടകമായ എം.എ. ചിദംബരം സ്‌റ്റോഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മാറ്റ് ഷോട്ടിന് പകരം ചെന്നൈ ആകേല്‍ ഹുസൈനിനെ ടീമിലെത്തിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രീനാഥ്. പവര്‍പ്ലേയില്‍ പന്തെറിയാനുള്ള മികച്ച കഴിവ് അകേല്‍ ഹുസൈനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ അകേല്‍ ഹുസൈന്‍ ടീമില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മാത്യു ഷോര്‍ട്ടിന് പകരം അദ്ദേഹത്തെ ടീമിലേക്ക് കൊണ്ടുവരാം. ആദ്യ മത്സരത്തില്‍ 40 റണ്‍സ് നേടിയ ഓവര്‍ട്ടണിന്റെ ബാറ്റിങ്ങില്‍ എനിക്ക് വിശ്വാസമുണ്ട്. അതിനാല്‍ ബൗളിങ് ഓള്‍ റൗണ്ടറായി അദ്ദേഹത്തെ നിലനിര്‍ത്തുന്നത് നല്ലതാണ്.

പണ്ടുമുതലെ ചെപ്പോക്കില്‍ പവര്‍പ്ലേ ബൗളര്‍മാര്‍ വിജയിച്ചിട്ടുണ്ട്. രവിചന്ദ്രന്‍ അശ്വിന്‍ മുതലുള്ള സ്പിന്‍ ബൗളര്‍മാര്‍ ചെന്നൈയിലെ പവര്‍പ്ലേയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പവര്‍പ്ലേയില്‍ പന്തെറിയാനുള്ള മികച്ച കഴിവ് അകേല്‍ ഹുസൈനുണ്ട്,’ ബദ്രീനാഥ് പറഞ്ഞു.

2026 ഐ.പി.എല്‍ ഓപ്പണിങ് മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപാരയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് റിയാന്‍ പരാഗും കൂട്ടരും വിജയിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 12.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

സഞ്ജു സാംസണ്‍ രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലേക്ക് ചേക്കറിയ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തില്‍ സഞ്ജു ആറ് റണ്‍സിനാണ് മടങ്ങിയത്.

മത്സരത്തില്‍ രാജസ്ഥാന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തത് 15 വയസുകാരനും വെടിക്കെട്ട് ഓപ്പണറുമായി വൈഭവ് സൂര്യവംശിയാണ്. 15 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് താരം അടിച്ചെടുത്തത്. 305.88 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരം മിന്നും പ്രകടനം നടത്തിയത്.

താരത്തിന് പുറമെ യശ്വസ്വി ജെയ്സ്വാള്‍ 36 പന്തില്‍ 38* റണ്‍സ് നേടി മികവ് പുലര്‍ത്തി. ധ്രുവ് ജുറെല്‍ 18 റണ്‍സിന് മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 11 പന്തില്‍ 14* റണ്‍സും നേടി.
ചെന്നൈക്ക് വേണ്ടി അന്‍ഷുല്‍ കാംബോജാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.

നേരത്തെ ബാറ്റിങ്ങിലെ വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് ചെന്നൈയെ കരകയറ്റിയത് എട്ടാമനായി ഇറങ്ങിയ ബൗളര്‍ ജെയ്മി ഓവര്‍ട്ടണാണ്. 36 പന്തില്‍ നിന്ന് രണ്ട് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം സ്വന്തമാക്കിയത്. ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും തകര്‍ച്ച നേരിട്ടപ്പോള്‍ ചെന്നൈയെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു ഓവര്‍ട്ടണ്‍.

അതേസമയം ഏപ്രില്‍ ആറിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ സ്വന്തം തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയമാണ്/

Content Highlight: S Badrinath Talking About Matt Short

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more