| Wednesday, 29th April 2026, 6:07 pm

മോശം ബാറ്റിങ് ഫോം അവന്റെ ക്യാപ്റ്റന്‍സിയെ ബാധിക്കുന്നു: എസ്. ബദരീനാഥ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ്. ബദരീനാഥ്. പാണ്ഡ്യയുടെ മോശം ബാറ്റിങ് ഫോം ക്യാപ്റ്റന്‍സിയിലും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ മാനേജ്‌മെന്റ് താരത്തിന്റെ പ്രകടനത്തില്‍ ഒരിക്കലും സന്തുഷ്ടരാകില്ലെന്നും അവര്‍ ക്യാപ്റ്റന്‍സിയിലെ മാറ്റം ചിന്തിക്കുന്നുണ്ടാകുമെന്നും ബദരീനാഥ് ചൂണ്ടിക്കാട്ടി.

‘അദ്ദേഹത്തിന്റെ മോശം ബാറ്റിങ് ഫോം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ ബാധിക്കുന്നു. ബാറ്റിങ്ങിലുള്ള ആത്മവിശ്വാസക്കുറവ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി നീക്കങ്ങളില്‍ പ്രകടമാണ്. മാനേജ്മെന്റ് തീര്‍ച്ചയായും ഇതില്‍ സന്തുഷ്ടരായിരിക്കില്ല. സീസണില്‍ പെട്ടെന്ന് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന ചോദ്യം ഉയരുന്നു. ക്യാപ്റ്റന്‍സിയില്‍ മാറ്റം വേണമെന്ന് മാനേജ്മെന്റിന്റെ മനസില്‍ തോന്നിയിരിക്കാം,’ എസ്. ബദരീനാഥ് പറഞ്ഞു.ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ഏഴ് മത്സരങ്ങളില്‍ കളിച്ച മുംബൈ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയിച്ചത്. വെറും നാല് പോയിന്റാണ് ടീമിനുള്ളത്. നിലവില്‍ മുംബൈ പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്.

ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മോശം പ്രകടനമാണ് പാണ്ഡ്യ കാഴ്ചവെക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് 97 റണ്‍സാണ് താരം ഇതുവരെ സ്‌കോര്‍ ചെയ്തതത്. 19.40 എന്ന ആവറേജാണ് താരത്തിനുള്ളത്. സീസണില്‍ ഇതുവരെ ഒരു അര്‍ധ സെഞ്ച്വറി നേടാന്‍ ഹര്‍ദിക്കിന് സാധിച്ചിട്ടില്ല. മാത്രമല്ല ക്യാപ്റ്റന്‍സിയില്‍ പിഴവുകള്‍ വരുത്തുന്നതിന് വലിയ വിമര്‍ശനങ്ങളും താരം നേരിട്ടിരുന്നു.

അതേസമയം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് ഇന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മുംബൈയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

അഞ്ച് ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ മുംബൈയുടെ മോശം പ്രകടനത്തില്‍ ആരാധകരും നിരാശയിലാണ്. ഹൈദരാബാദിനെതിരെ സ്വന്തം തട്ടകത്തില്‍ എന്ത് വില നല്‍കിയും മുംബൈ വിജയിക്കുമെന്നാണ് പ്രതീക്ഷ.

Content Highlight: S Badrinath Talking About Hardik Pandya

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more